വയോധികയെ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊന്നു; മകളും ചെറുമകളും അറസ്റ്റിൽ

തിരുവനന്തപുരം അഴൂരിൽ വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. അഴൂർ റെയിൽവേ സ്‌റ്റേഷന് സമീപം ശിഖാ ഭവനിൽ നിർമലയെ(75) കൊലപ്പെടുത്തിയ സംഭവത്തിൽ മകളും ചെറുമകളും അറസ്റ്റിലായി. ഇരുവരും ചേർന്ന് നിർമലയെ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു
നിർമലയുടെ മൂത്ത മകൾ ശിഖ(55), ശിഖയുടെ മകൾ ഉത്തര(34) എന്നിവരാണ് അറസ്റ്റിലായത്. 17ാം തീയതിയാണ് നിർമലയെ മരിച്ച നിലയിൽ കണ്ടത്. പരിശോധനയിൽ മൃതദേഹത്തിന് മൂന്ന് ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നു. ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസിയായ സ്ത്രീയാണ് നാട്ടുകാരെ വിവരം അറിയിച്ചത്
സാമ്പത്തിക കാര്യത്തിലുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. നിർമലയുടെ ബാങ്കിലുള്ള സ്ഥിരനിക്ഷേപത്തിന്റെ അവകാശിയായി ശിഖയെ വെക്കാത്തതിലും മറ്റ് സമ്പാദ്യവും സ്വത്തുക്കളും കൊടുക്കാത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം.
The post വയോധികയെ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊന്നു; മകളും ചെറുമകളും അറസ്റ്റിൽ appeared first on Metro Journal Online.