National

ബലാത്സംഗ കേസിൽ യുപിയിൽ നിന്നുള്ള കോൺഗ്രസ് എംപി രാകേഷ് റാത്തോഡ് അറസ്റ്റിൽ

ബലാത്സംഗ കേസിൽ ഉത്തർപ്രദേശിൽ നിന്നുള്ള കോൺഗ്രസ് എംപി രാകേഷ് റാത്തോഡ് അറസ്റ്റിൽ. യുപി സീതാപൂരിൽ നിന്നുള്ള എംപിയാണ് രാകേഷ് റാത്തോഡ്. പത്ര സമ്മേളനം നടക്കുന്നതിനിടെയാണ് രാകേഷ് റാത്തോഡിനെ നാടകീയമായി പോലീസ് അറസ്റ്റ് ചെയ്തത്

അലഹബാദ് ഹൈക്കോടതി രാകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. കഴിഞ്ഞ ജനുവരിയിൽ റാത്തോഡിനെതിരെ പോലീസ് കേസെടുത്തിരുന്നു.

വിവാഹ വാഗ്ദാനം നൽകി നാല് വർഷമായി പീഡിപ്പിക്കുകയാണെന്ന യുവതിയുടെ പരാതിയിലാണ് കേസ്. റാത്തോഡുമായുള്ള ഫോൺ സംഭാഷണത്തിന്റെ രേഖകളും യുവതി പോലീസിന് കൈമാറിയിരുന്നു.

See also  സിനിമ തുടങ്ങുന്നതിന് മുന്‍പ് തീയേറ്ററില്‍ ആടിന്റെ തലയറുത്ത് ‘മൃഗബലി’

Related Articles

Back to top button