ഏകദിനം കളിച്ച് കൈവിട്ട കളി; ഇന്ത്യയെ നാണംകെടുത്തി ബാറ്റിംഗ് നിര

പുണെ: പതിയെ കളിച്ചാല്‍ വിജയിക്കാവുന്ന ടെസ്റ്റ്. അടിച്ചുകസറി ട്വി20 പോലെയോ ഏകദിനം പോലെയോ കളിച്ച് നശിപ്പിച്ച് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍. പ്രവചനങ്ങളൊന്നും തെറ്റിയില്ല. ബോളര്‍മാര്‍ ആഞ്ഞ് പരിശ്രമിച്ചപ്പോള്‍ കുട്ടിക്കളി കളിച്ച് ബാറ്റര്‍മാര്‍ ഇന്ത്യയെ വീണ്ടും നാണം കെടുത്തി. അനായാസം എടുക്കാമായിരുന്ന 359 റണ്‍സ് എന്ന വിജലക്ഷ്യത്തിലേക്ക് ഇന്ന് രാവിലെ ബാഡ് അണിഞ്ഞ ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ ജയ്‌സ്വാള്‍ ഒഴികെ മറ്റാരും കാര്യമായി ഒന്നും ചെയ്തില്ല. 65 പന്തില്‍ 77 റണ്‍സ് എടുത്ത് ജയ്‌സ്വാള്‍ പക്ഷെ കളിക്കേണ്ടിയിരുന്നത് ഏകദിനമായിരുന്നില്ല. തങ്ങള്‍ക്ക് മുന്നില്‍ രണ്ട് ദിവസമുണ്ടായിരിക്കെ പതിയെ ക്രീസില്‍ നിന്ന് കളിച്ച് റണ്‍സ് എടുക്കുകയായിരുന്നു വേണ്ടിയിരുന്നത്.
ഈ ടെസ്റ്റ് കൂടെ പരാജയപ്പെട്ടാല്‍ 13 വര്‍ഷത്തിനിടെ ആദ്യമായി ഇന്ത്യന്‍ മണ്ണില്‍ പരമ്പര കൈവിടുന്ന ടീമായി മാറും ഇന്ത്യ.
The post ഏകദിനം കളിച്ച് കൈവിട്ട കളി; ഇന്ത്യയെ നാണംകെടുത്തി ബാറ്റിംഗ് നിര appeared first on Metro Journal Online.