Kerala

ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടർ തീ പിടിച്ച് കത്തിനശിച്ചു

തൃശ്ശൂർ ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടർ തീപിടിച്ച് കത്തിനശിച്ചു. ചെറുതുരുത്തി സെന്ററിൽ ശനിയാഴ്ച രാവിലെ 6.30നാണ് സംഭവം. പാഞ്ഞാൾ ആലിൻചുവട് ചൂനിക്കാട് ഉന്നതിയിലെ സുബ്രഹ്മണ്യന്റെ സ്‌കൂട്ടറാണ് കത്തിനശിച്ചത്.

ഭാര്യയെ ജോലിസ്ഥലത്ത് കൊണ്ടുവിട്ട് മടങ്ങി വരുമ്പോഴായിരുന്നു സംഭവം. സ്‌കൂട്ടറിൽ നിന്ന് പുക ഉയരുന്നത് കണ്ട് സുബ്രഹ്മണ്യൻ വണ്ടി നിർത്തി ഇറങ്ങി.

പിന്നാലെ വണ്ടിയിയിൽ നിന്ന് തീ ഉയർന്നു. നാട്ടുകാരും പോലീസും അഗ്നിരക്ഷാ സേനയും എത്തിയാണ് തീയണച്ചത്. സ്‌കൂട്ടർ പൂർണമായും കത്തിനശിച്ചു

See also  ശക്തമായ മഴയ്ക്ക് സാധ്യത: രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 8 ജില്ലകളിൽ യെല്ലോ അലർട്ട്

Related Articles

Back to top button