Education

ഞാറക്കൽ സ്‌കൂളിൽ നിന്ന് വിനോദയാത്രക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു; എട്ട് പേർക്ക് പരുക്ക്

എറണാകുളം ഞാറക്കൽ സർക്കാർ ഹൈസ്‌കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു. കൊടൈക്കനാലിലേക്ക് പോകും വഴിയാണ് ബസ് അപകടത്തിൽ അപകടത്തിൽ പെട്ടത്. ആറു വിദ്യാർഥികൾക്കും അധ്യാപകനും ബസ് ജീവനക്കാരനും പരുക്ക്.

പുലർച്ചെ ആറു മണിയോടെയാണ് അപകടം നടന്നത്. ഞാറക്കൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നുള്ള വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്.

പുലർച്ചയോടെ ചെറായിയിൽ വച്ച് വൈദ്യുത പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് ഇടയായതെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ആരുടെയും പരിക്ക് ഗുരുതരമല്ല.

 

See also  ഖലിസ്ഥാൻ ഭീകരൻ അർഷ്‌ദീപ് ദല്ല കാനഡയിൽ അറസ്റ്റിൽ; പിടിയിലായത് നിജ്ജാറിന്റെ അടുത്ത അനുയായി

Related Articles

Back to top button