Education

ഇതാ ഏഷ്യന്‍ മെസി; ഖത്തറിന്റെ അക്രം അഫീഫ്

സിയൂള്‍: ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫ്രഡേഷന്റെ ഈ വര്‍ഷത്തെ മാന്‍ ഓഫ് ദി ഫുടുബോള്‍ അവാര്‍ഡ് ഖത്തറിന്റെ മിന്നും താരം അക്രം അഫീഫിന്. ഫിഫയുടെ മാന്‍ ഓഫ് ദി ഫുട്‌ബോളര്‍ അര്‍ജന്റീനന്‍ താരം മെസിയാണെങ്കില്‍ ഏഷ്യയുടെ മെസിയായി അക്രം മാറി. ജപ്പാന്‍ താരം കികോ സെയ്‌കെയാണ് മികച്ച വനിതാ താരം.

രണ്ടാം തവണയാണ് അക്രം ഈ നേട്ടം കരസ്ഥമാക്കുന്നത്. നേരത്തേ 2019ലും അക്രമം മാന്‍ ഓഫ് ദി ഫുട്‌ബോളറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2019ലും അവാര്‍ഡ് നേടിയ അഫീഫിന് ഏഷ്യന്‍ കപ്പ് കിരീട വിജയത്തിലെ പ്രകടനമാണ് ഈ വര്‍ഷം തുണയായത്.

1997 ലും 1998 ലും വിജയിച്ച ജപ്പാന്റെ ഹിഡെതോഷി നകാറ്റയ്ക്കും 2008 ലും 2011 ലും വിജയിച്ച ഉസ്‌ബെക്കിസ്ഥാന്റെ സെര്‍വര്‍ ജെപറോവിനും ശേഷം ഒന്നിലധികം തവണ ട്രോഫി നേടുന്ന മൂന്നാമത്തെ കളിക്കാരനാണ് അഫീഫ്.

ഓസ്ട്രേലിയയുടെ കോര്‍ട്ട്നി വൈന്‍, ദക്ഷിണ കൊറിയയുടെ കിം ഹൈ-റി എന്നിവരെ മറികടന്ന് ഓസ്ട്രേലിയയുടെ സാം കെറിന്റെ പിന്‍ഗാമിയായി കിക്കോ സെയ്‌കെ വനിതാ അവാര്‍ഡ് നേടി, ഹോമരെ സാവ, സാകി കുമാഗായി, മൂന്ന് തവണ ജേതാവായ അയാ മിയാമ എന്നിവര്‍ക്ക് ശേഷം കിരീടം നേടുന്ന നാലാമത്തെ ജാപ്പനീസ് താരവുമാണ്. ഇവര്‍.

 

 

The post ഇതാ ഏഷ്യന്‍ മെസി; ഖത്തറിന്റെ അക്രം അഫീഫ് appeared first on Metro Journal Online.

See also  കാശിനാഥൻ : ഭാഗം 38 - Metro Journal Online

Related Articles

Back to top button