Education

പോത്തുകല്ലിൽ ഭൂമിക്കടിയിൽ നിന്നും ഉഗ്രശബ്ദം; വീടുകൾക്ക് വിള്ളൽ, പരിസരവാസികളെ മാറ്റിപ്പാർപ്പിച്ചു

മലപ്പുറം പോത്തുകല്ലിൽ ഭൂമിക്കയിൽ നിന്നും ഉഗ്രശബ്ദം. ഇന്നലെ രാത്രി 9.30ഒടൈയാണ് ശബ്ദമുണ്ടായത്. ആനക്കല്ല് പട്ടിക വർഗ നഗറിലാണ് ഭൂമിക്കടിയിൽ നിന്നും ശബ്ദമുണ്ടായത്. സ്ഥലത്ത് ഇന്ന് വിദഗ്ധ സംഘം പരിശോധന നടത്തും

ഇന്നലെ ശബ്ദമുണ്ടായതിന് പിന്നാലെ വില്ലേജ് ഓഫീസറും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തിയിരുന്നു. ഭൂമിക്കടിയിൽ നിന്നും സ്‌ഫോടനം പോലെയാണ് ശബ്ദം കേട്ടത്. പിന്നാലെ പ്രദേശവാസികളെ സ്ഥലത്ത് നിന്നും മാറ്റി പാർപ്പിച്ചു

രണ്ട് വീടുകൾക്ക് വിള്ളൽ വീണതായി പരിശോധനയിൽ കണ്ടെത്തി. ശബ്ദം ഒരു കിലോമീറ്റർ അകലെ വരെ കേട്ടതായി പരിസരവാസികൾ പറയുന്നു. അതേസമയം ഭൂചലനമല്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്.

The post പോത്തുകല്ലിൽ ഭൂമിക്കടിയിൽ നിന്നും ഉഗ്രശബ്ദം; വീടുകൾക്ക് വിള്ളൽ, പരിസരവാസികളെ മാറ്റിപ്പാർപ്പിച്ചു appeared first on Metro Journal Online.

See also  നിലാവിന്റെ തോഴൻ: ഭാഗം 115

Related Articles

Back to top button