ഏകദിന ഫുട്ബോൾ ടൂർണ്ണമെൻറ് സംഘടിപ്പിച്ചു

അരീക്കോട്: അരീക്കോട് താഴെത്തങ്ങാടി ഫുട്ബോൾ ക്ലബ്ബ് (ടി എഫ് സി) സംഘടിപ്പിച്ച ഒന്നാമത് 14 വയസ്സിന് താഴെയുള്ള കുട്ടികളുടെ ഫുട്ബോൾ മത്സരം അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ വെച്ച് നടന്നു. 10 ടീമുകൾ പങ്കെടുത്ത ഏകദിന ഫുട്ബാൾ മത്സരം. മുൻ സ്റ്റേറ്റ് താരം മുഹമ്മദ് അസറുദീൻ ഉദ്ഘാടനം ചെയ്തു. വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ ഫൈനലിൽ സിഎഫ്സി കോഴിക്കോട്, എഎഫ്സി അരീക്കോടിനെ 3:2 ന് പരാജയപ്പെടുത്തി. ഫൈനലിലെ വിജയികൾക്ക് മുൻ സംസ്ഥാനതാരം കെ.വി ജാഫർ ട്രോഫി വിതരണം ചെയ്തു. നല്ല കളിക്കാരനായി എപിസിയുടെ നൂഹ്‌നെയും, മികച്ച പ്രതിരോധ താരമായി സിഎഫ്സിയുടെ അരുണ് കുമാറിനെയും ഗോൾ കീപ്പറായി കളേഴ്സ് പഴംപറമ്പിന്റെ ജാസിനേയും തിരഞ്ഞെടുത്തു. പ്രസിഡണ്ട് ജലീൽ വൈ.പി അധ്യക്ഷനായ ചടങ്ങിൽ അബ്ദുല്ല കെ.വി ജാഫർ, അബ്ദുൽ നാസർ മഠത്തിങ്ങൽ, പി.കെ മുനീർ, അഷ്റഫ് എൻ, മുഹമ്മദ് ഫെബിൻ കെ പി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
വീഡിയോ ഗെയ്മിനും, ഇന്റർനെറ്റിനും കീഴ്പ്പെട്ട് കായിക ധാർമിക മൂല്യങ്ങൾ നഷ്ടപ്പെടുത്തുന്ന യുവ തലമുറയ്ക്ക് ഉത്തമ ദിശാബോധം നൽകുക കൂടിയാണ് താഴെത്തങ്ങാടി ഫുട്ബോൾ ക്ലബ്ബ്. ചെറിയ കുട്ടികൾക്ക് വേണ്ടി ( അണ്ടർ -14) ഫുട്ബോൾ ടൂർണമെന്റ് സഘടിപ്പിക്കുന്നതിലൂടെ ക്ലബ്ബ് മികച്ച മാതൃക കൂടിയാണ് മുന്നോട്ട് വെക്കുന്നത്. അരീക്കോടിന്റെ സ്വധസിദ്ധമായ ഫുട്ബോൾ പെരുമ നിലനിർത്താൻ ഉതകുന്നത് കൂടിയാണ് ടിഎഫ്സിയുടെ പ്രവർത്തികൾ എന്ന് നാട്ടുകാർ പറഞ്ഞു.