Education

കോട്ടയം പള്ളത്ത് നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് യാത്രക്കാരൻ മരിച്ചു

കോട്ടയം പള്ളത്ത് ബൈക്ക് അപകടത്തിൽ യാത്രക്കാരൻ മരിച്ചു. തിരുവനന്തപുരം സ്വദേശി മുഹമ്മദ് അസ്ലം(52) ആണ് മരിച്ചത്. നിയന്ത്രണം നഷ്ടമായ ബുള്ളറ്റ് മതിലിൽ ഇടിച്ച് മറിയുകയായിരുന്നു

ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികനായ അസ്ലം റോഡിൽ തലയടിച്ച് വീണു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു

മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

See also  തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം: നടി കസ്തൂരി ഒളിവിൽ, മുൻകൂർ ജാമ്യാപേക്ഷ നൽകി

Related Articles

Back to top button