Education

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 109

രചന: റിൻസി പ്രിൻസ്

ആരോടും മറുപടിയൊന്നും പറയാതെ അമ്മാവൻ അപ്പോൾ തന്നെ പടിയിറങ്ങിയിരുന്നു..
സുധി അകത്തേക്ക് കയറി പോയതും എല്ലാവരും മുഖത്തോടെ മുഖം നോക്കി നിന്നു.

” നീ ഒറ്റ ഒരുത്തൻ കാരണമാ. ഇത്രയും പ്രശ്നങ്ങൾ ഉണ്ടായത്..? ഏട്ടന്റെ 5 ലക്ഷം രൂപ തഞ്ചത്തിൽ അമ്മയുടെ കയ്യിൽ നിന്ന് തട്ടിയെടുത്ത് അത് വിഴുങ്ങാൻ നോക്കിയതല്ലേ.? ഇപ്പം കയ്യിലിരുന്നതും പോയി, ഉത്തരത്തിൽ ഇരുന്നത് കിട്ടിയതുമില്ല എന്ന അവസ്ഥയായില്ലേ..?

സുഗന്ധി ശ്രീജിത്തിനെ കുറ്റപ്പെടുത്തി,

“അത് ശരിയാ ഇത്രയും പ്രശ്നങ്ങൾക്ക് കാരണം അളിയനാ, 10 ലക്ഷം രൂപ അളിയൻ എങ്ങനെ ഉണ്ടാക്കും, പിന്നെ വേണമെങ്കിൽ ഞാൻ ഒരു അഭിപ്രായം പറയാം സുഗന്ധിയുടെ കുറച്ചു സ്വർണവും എന്റെ പണവും ഒക്കെ കൊണ്ട് ഒരു പത്തുലക്ഷം രൂപ ഞാനങ്ങു സംഘടിപ്പിച്ചു തരും, പക്ഷേ ഈ വീടും സ്ഥലവും സുഗന്ധിയുടെയും കൂടി പേരിൽ എഴുതി കൊടുക്കണം..

അജയൻ വലിയ സഹായം എന്നവണ്ണം പറഞ്ഞപ്പോൾ ശ്രീജിത്ത്‌ മറുപടി പറഞ്ഞു

‘നിങ്ങളുടെ സഹായം വേണ്ട, പത്തുലക്ഷം രൂപ അല്ലേ അത് അത്ര വലിയ തുകയൊന്നുമല്ല അത് ഞാൻ കണ്ടെത്തി കൊള്ളാം,

ശ്രീജിത്ത് പറഞ്ഞപ്പോൾ സതി രൂക്ഷമായി അവനെ ഒന്ന് നോക്കി.

” അപ്പോൾ നിന്റെ കൈയ്യിൽ പൈസയുണ്ട്. ഞാൻ ഈ രണ്ടു ദിവസം ഇവിടെ കിടന്നുരുകിയത് നീ കണ്ടില്ലേ..? പൈസ ഉണ്ടെങ്കിൽ നിനക്ക് ആദ്യം തന്നെ ആ പൈസ എന്റെ കയ്യിൽ തരത്തിലായിരുന്നോ..? അങ്ങനെ ആയിരുന്നെങ്കിൽ ഈ വീട്ടിൽ ഇത്രയും സംസാരത്തിന്റെ ആവശ്യം വരുമായിരുന്നോ.?

സതി മകനെ കുറ്റപ്പെടുത്തി.

“ഉണ്ടെന്ന് അല്ല പറഞ്ഞത് എങ്ങനെയെങ്കിലും ഉണ്ടാക്കിക്കൊള്ളാം എന്നല്ലേ പറഞ്ഞത്.? പിന്നെ ഈ വസ്തുവിൽ നിന്നോ വീട്ടിൽ നിന്നോ ഒരു രൂപ പോലും ഇനി സുഗന്ധി ചേച്ചിക്ക് അവകാശപ്പെട്ടതല്ല. അത് പ്രതീക്ഷിച്ച് നിങ്ങൾ ഇവിടെ നിൽക്കണ്ട, അമ്മയുടെ കയ്യിൽ നിന്ന് കരഞ്ഞും കാലുപിടിച്ചും ഏട്ടന്റെ കയ്യിൽ നിന്ന് പറഞ്ഞും അല്ലാതെയും ഒക്കെ കുറെയേറെ ഇവിടെ നിന്ന് കല്യാണം കഴിഞ്ഞ് രണ്ടുപേരും ഊറ്റിയില്ലേ..? ഇനി നിർത്തിക്കോ.? സുധിയേട്ടൻ അല്ല ഞാൻ, അത് എല്ലാവരും മനസ്സിലാക്കിയാൽ കൊള്ളാം. അതുകൊണ്ട് ഇനി ഇവിടുന്ന് ഒരു രൂപ പോലും കിട്ടില്ല. അത് പ്രതീക്ഷിച്ചു നിങ്ങൾ രണ്ടുപേരും ഇവിടെ നിൽക്കണ്ട. അത്രയും പറഞ്ഞു ശ്രീജിത്തും പുറത്തേക്ക് പോയപ്പോൾ,

സുഗന്ധിയും അജയനും പരസ്പരം നോക്കി. സുഗന്ധി തന്റെ സ്ഥിരം അടവ് പുറത്തെടുത്ത് അമ്മയുടെ അടുത്തേക്ക് വന്നു

” കണ്ടോ അമ്മേ..? അവൻ പറഞ്ഞത് കണ്ടോ.? ഇതിൽനിന്ന് എനിക്ക് ഒന്നും തരില്ല എന്ന്. എനിക്ക് ഒന്നും വേണ്ട എങ്കിലും എന്നെ ഇങ്ങനെ അന്യയായി കാണുന്നത് എനിക്കിത്തിരി വിഷമം ഉണ്ടാക്കുന്ന കാര്യം ആണ്

See also  നിനക്കായ്: ഭാഗം 12

സുഗന്ധി പറഞ്ഞു

” നീ വിഷമിക്കാതെ, അവൻ വിഷമത്തിന്റെ പുറത്ത് പറഞ്ഞതായിരിക്കും. എന്തൊക്കെയാണെങ്കിലും ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഇതിൽ നിന്നുള്ള ഒരു ഭാഗം നിനക്കുള്ളതാ. അതിൽ ഒരു തീരുമാനം ഉണ്ടാക്കിയെ ഞാൻ ഇത് ആരുടെ പേരിലും എഴുതിക്കൊടുക്കുകയുള്ളൂ.

സതിയുടെ ആ വാക്കുകൾ കേട്ടപ്പോഴാണ് സുഗന്ധിക്കും ആശ്വാസമായത്.

” എങ്കിൽ പിന്നെ ഞങ്ങൾ ഇറങ്ങട്ടെ അമ്മേ,

അതും പറഞ്ഞു രണ്ടുപേരും ഇറങ്ങാൻ തുടങ്ങി.

“അളിയോ ഒന്ന് നിന്നേ

പുറകിൽ നിന്നും സുധിയുടെ സംസാരം കേട്ടുകൊണ്ട് അജയൻ തിരിഞ്ഞു നോക്കിയത്.

” എന്താ അളിയാ

താല്പര്യമില്ലാതെ അജയൻ സുധിയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു

“എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്, ഒപ്പം ഒരു കണക്ക് തീർക്കാനും

അജയന്റെ തോളിൽ കയ്യിട്ടു കൊണ്ട് കുറച്ചു മാറി നിൽക്കാൻ തുടങ്ങിയ സുധിയെ അനുഗമിച്ചുകൊണ്ട് സുഗന്ധിയും എത്തി.

,” നീ അവിടെ അമ്മയോട് പോയി കുറച്ച് വിശേഷങ്ങളൊക്കെ പറഞ്ഞിരിക്ക്, ഞങ്ങൾക്ക് അളിയനും അളിയനും ചില കാര്യങ്ങളൊക്കെ സംസാരിക്കാൻ ഉണ്ട് ,പ്രത്യേകിച്ച് ഞാൻ ഇനി അധികകാലം ഈ വീട്ടിൽ ഇല്ലാത്ത സ്ഥിതിക്ക് അളിയനോട് കുറച്ചു കാര്യങ്ങൾ എനിക്ക് പറയാനുണ്ട്.

സുധി പറഞ്ഞപ്പോൾ സുഗന്ധിയുടെ മുഖത്തേക്ക് നോക്കി അജയൻ അകത്തേക്ക് പോയിക്കൊള്ളാൻ ആംഗ്യം കാണിച്ചു. അവൾ അത് അനുസരിച്ച് അകത്തേക്ക് പോയിരുന്നു.

വീടിന്റെ ഭാഗവും കഴിഞ്ഞ് കുറച്ച് അകത്തേക്കുള്ള ഒരു പറമ്പിലേക്ക് ആണ് അജയനെയും കൂട്ടി സുധി നടന്നത്. കാര്യം എന്താണെന്ന് അജയനും മനസ്സിലാകുന്നില്ല. ഒരുപക്ഷേ സന്ധി സംഭാഷണത്തിന് ശ്രീജത്തിനോട് താൻ സംസാരിക്കണമെന്ന് പറയാനായിരിക്കും സുധി തന്നെ വിളിച്ചു കൊണ്ടുപോകുന്നത് എന്നാണ് അവൻ കരുതിയത്. അതുകൊണ്ട് തന്നെ ഒന്നും ചോദിക്കാനും പറ്റിയില്ല.

” സത്യത്തിൽ അളിയാ എനിക്ക് താല്പര്യമുണ്ടായിട്ടല്ല പിന്നെ അമ്മ വന്ന് പറഞ്ഞപ്പോൾ എനിക്ക് പറയാതെ നിവൃത്തിയില്ലെന്നായി. അളിയൻ എന്നോട് ഒന്നും തോന്നരുത്.

അജയൻ പ്ലേറ്റ് മാറ്റിയിരുന്നു.

” എനിക്ക് അളിയനോട് ഒരു പിണക്കവുമില്ല. അളിയൻ പറഞ്ഞല്ലോ എന്റെ അമ്മ സ്വന്തം അമ്മയാണെന്ന് അങ്ങനെ തന്നെ കരുതണം, അതാണ് സ്നേഹം, ഭാര്യയുടെ ആത്മാർത്ഥതയില്ലെങ്കിലും ഭാര്യയുടെ അമ്മയോട് ഉണ്ടല്ലോ

സുധി അങ്ങനെ പറഞ്ഞപ്പോൾ അജയൻ ഒന്ന് പരിഭ്രമിച്ചു

ആരുമില്ല എന്ന് ഉറപ്പ് വരുത്തിയതിനു ശേഷം ഒന്നും പറയാതെ സുധി തന്റെ കൈകൾ കൊണ്ട് നല്ലൊരു പ്രഹരം തന്നെ അജയന്റെ കവിളിൽ ഏൽപ്പിച്ചിരുന്നു, ഒരു നിമിഷം കൊണ്ട് രണ്ട് കവിളുകളിലും മാറിമാറി സുധി പ്രഹരിച്ചു. ഒരു നിമിഷം അജയൻ അന്തിച്ചു പോയി, സംഭവിച്ചത് എന്ത് എന്ന് അറിയാതെ നിൽക്കുന്ന അജയന്റെ മുഖത്തേക്ക് നോക്കി സുധി പറഞ്ഞു

” ഇതെന്തിനാണെന്ന് അറിയോ..?

See also  ബംഗ്ലാദേശ് പെൺകുട്ടിയെ 20 പേർക്ക് നൽകി; കൊച്ചിയിൽ സ്ത്രീകളടക്കമുള്ള പെൺവാണിഭ സംഘം പിടിയിൽ

ഇല്ല എന്ന അർത്ഥത്തിൽ അജയൻ തല ചലിപ്പിച്ചു.

” ഞാനിവിടെ ഇല്ലാതിരുന്ന സമയത്ത് എന്റെ പെണ്ണിന് അന്തിക്കൂട്ട് കിടക്കാൻ താല്പര്യമുണ്ടെന്ന് പറഞ്ഞതിന്.

” രണ്ടാമത് തന്നത് എന്തിനാണെന്ന് അറിയോ..?

” എന്റെ സഹോദരിയെ വഞ്ചിച്ചതിന്, അവൾ അറിയാതെ അവളുടെ ആങ്ങളയുടെ ഭാര്യയുടെ അടുത്ത് വേണ്ടാതീനം പറഞ്ഞവൻ മറ്റു പെണ്ണുങ്ങളോട് ഇടപെടുന്നത് എങ്ങനെയായിരിക്കും.? അത് ഇനി ഒരിക്കലും ആവർത്തിക്കാതിരിക്കാൻ ആണ് രണ്ടാമത്തെ അടി. ആദ്യത്തെ അടി ഒരു ഭർത്താവിന്റെ രോഷം. അങ്ങനെ കരുതിയാൽ മതി. പിന്നെ നമ്മൾ തമ്മിലുള്ള എല്ലാ ബന്ധങ്ങളും ഈ നിമിഷം ഇവിടെ വച്ച് അവസാനിച്ചു. ഇത് തരാതെ ഞാൻ ഇവിടുന്ന് പോയ ഞാൻ ഒരു ആണല്ല. എനിക്കൊരു കുറ്റബോധം ഇല്ലാതെ എന്റെ ഭാര്യയുടെ മുഖത്ത് നോക്കാൻ പറ്റണം അതിന് ഇത് അത്യാവശ്യമാണ്.

അതും പറഞ്ഞു അവൻ അജയനോട് ഒന്നും പറയാതെ അകത്തേക്ക് നടന്നപ്പോൾ വിളറി വെളുത്തു നിൽക്കുകയായിരുന്നു അജയൻ….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

The post കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 109 appeared first on Metro Journal Online.

Related Articles

Back to top button