Movies

ചെറിയൊരു ഇടവേളക്ക് ശേഷം കാവ്യയും ഭാവനയും; അതും ഒരുമിച്ച്

കൊച്ചി: ദിലീപുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കൊപ്പം ചേര്‍ത്ത് വായിക്കുന്ന രണ്ട് നടിമാരുടെ പേരാണ് കാവ്യയും ഭാവനയും. ഇരുവര്‍ക്കും ഇപ്പോഴും ഫാന്‍സുകളുണ്ട്. പലപ്പോഴായി വാര്‍ത്തകളില്‍ ഇടം പിടിക്കാറുള്ള ഇവര്‍ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റിലൂടെയാണ് വൈറലായിരിക്കുന്നത്.

മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഇരുവരും ഇന്‍സ്റ്റയില്‍ പങ്കുവെച്ച ചിത്രമാണ് ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ദീപാവലി ആശംസകള്‍ അറിയിച്ചാണ് ഇരുവരും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഏകദേശം ഒരേ പോസിലുള്ള ചിത്രങ്ങളാണ് ഇട്ടതെന്നതും ശ്രദ്ധേയമാണ്. കാവ്യയേക്കാള്‍ ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ ഭാവനയാണ് ഏറെ മുന്നില്‍. ഭാവനക്ക് 20 ലക്ഷം ഫോളോവേഴ്‌സുള്ളപ്പോള്‍ കാവ്യക്ക് പത്ത് ലക്ഷത്തിന്റെ അടുത്ത് മാത്രമെ ഫോളോവേഴ്‌സുള്ളൂ.

മഞ്ജുവാര്യര്‍ ഉള്‍പ്പെടെയുള്ള നിരവധിപേര്‍ ഭാവനയുടെ ഫോട്ടോയ്ക്ക് ലൈക്ക് ഇട്ടിട്ടുണ്ട്. രണ്ട് പേര്‍ക്കും ധാരാളം ലൈക്കും കമന്റുകളും ഉണ്ട്. കാവ്യ സാരിയിലുള്ള ഫോട്ടോയാണ് പങ്കുവെച്ചത്. ഭാവന പിങ്ക് നിറത്തിലുള്ള ഒരു ഡ്രസ്സാണ് ധരിച്ചിരിക്കുന്നത്.

അതേ സമയം ദിലീപിന്റെ പിറന്നാള്‍ ദിവസം ദിലീപിനൊപ്പമുള്ള ഫോട്ടോ കാവ്യ പങ്കുവെച്ചിരുന്നു. എന്നാല്‍ കമന്റ് ബോക്‌സ് ഓഫാക്കിയായിരുന്നു അന്ന് കാവ്യ ചിത്രം പങ്കുവെച്ചതെങ്കില്‍ ഇന്ന് കമന്റ് ബോക്‌സ് ഓണ്‍ ആണ്.

The post ചെറിയൊരു ഇടവേളക്ക് ശേഷം കാവ്യയും ഭാവനയും; അതും ഒരുമിച്ച് appeared first on Metro Journal Online.

See also  ജയിലർ 2 ചിത്രീകരണമാരംഭിച്ചു - Metro Journal Online

Related Articles

Back to top button