Education

കാശിനാഥൻ : ഭാഗം 1

രചന: മിത്ര വിന്ദ

പാർവതി……….

ഇടി മുഴക്കം പോലെ കാശിനാഥന്റെ ശബ്ദം അവിടമാകെ പ്രതിധ്വനിച്ചു…🔥🔥🔥

 

നിറഞ്ഞു തുളുമ്പിയ മിഴികൾ ഉയർത്തി അവൾ കാശിയെ മെല്ലെ നോക്കി.

 

“ഒരൊറ്റ കാര്യം അറിഞ്ഞാൽ മതി എനിക്ക്…… അതുo നിന്റെ നാവിൽ നിന്നും….ഉത്തരം സത്യസന്ധം ആകണം എന്നൊരു നിർബന്ധം മാത്രം എനിക്ക് ഒള്ളു…..”

 

അവൻ അവളുടെ അടുത്തേക്ക് നടന്നു വന്നു കൊണ്ട് പറഞ്ഞു.

വിറച്ചു കൊണ്ടാണ്
അവൾ സമ്മത ഭാവത്തിൽ തല കുലുക്കിയത്

.

“നിന്റെ അച്ഛൻ സേതു മാധവൻതമ്പി നിനക്കായി സ്ത്രീധന,തന്ന ഈ 250പവൻ സ്വർണം മുക്കു പണ്ടം ആണെന്നുള്ള കാര്യം നിനക്ക് അറിയാമായിരുന്നോ അല്ലയോ…..”

 

എല്ലാവരുടെയും ദൃഷ്ടി അവളിലേക്ക് ആണ്..

എന്താണ് അവളുടെ മറുപടി എന്നറിയുവാൻ…..

“ചോദിച്ചത് കെട്ടില്ലെടി നീയ്…..”

അവന്റ ശബ്ദം ഉയർന്നതും പാർവതിയെ ഞെട്ടി വിറച്ചു.

“നിനക്ക് അറിയാമായിരുന്നോ ടി നിന്റെ തന്തേടെ ഈ തരം താഴ്ന്ന കളി ”

അവൾ തല കുലുക്കിയതും അവന്റെ കണ്ണിൽ കനൽ എരിഞ്ഞു തുടങ്ങി.

“ഉറക്കെ പറയെടി പുല്ലേ……..”

“എനിക്ക്…. എനിക്ക് അറിയാമായിരുന്നു…..”

പറഞ്ഞു മുഴുവിപ്പിക്കും മുന്നേ അവന്റെ വലത് കൈ പത്തി ഒരു ഊക്കോട് കൂടി അവളുടെ കവിളിൽ പതിഞ്ഞിരുന്നു.

കൈലാസഗോപുരം എന്ന ബംഗ്ലാവിലെ സ്വീകരണ മുറിയിൽ കുടുംബത്തിൽ പ്രധാനപ്പെട്ട അംഗങ്ങൾ എല്ലാവരും ഒത്തുകൂടിയിരിക്കുക ആണ്…

എല്ലാവരുടെയും മുഖത്ത് പകപ്പും ദേഷ്യവും നിഷലിച്ചു നിൽക്കുന്നു.

വധുവിന്റെ വേഷത്തിൽ, പൊന്നിൽ കുളിച്ചു എന്നപോൽ അണിഞ്ഞു ഒരുങ്ങി നിൽക്കുന്ന പാർവതി യുടെ മുന്നിലേക്ക് കാശിനാഥൻ നടന്നു വന്നു.

അപമാനഭാരത്താൽ അവളുടെ മുഖം കുനിഞ്ഞു.

അവൻ അടുത്തേക്ക് വരും തോറും അവളുടെ നെഞ്ചിടിപ്പിന്റെ വേഗത ഏറി..

പാർവതി……….

ഇടി മുഴക്കം പോലെ കാശിനാഥന്റെ ശബ്ദം അവിടമാകെ പ്രതിധ്വനിച്ചു…

നിറഞ്ഞു തുളുമ്പിയ മിഴികൾ ഉയർത്തി അവൾ കാശിയെ മെല്ലെ നോക്കി.

 

“ഒരൊറ്റ കാര്യം അറിഞ്ഞാൽ മതി എനിക്ക്…… അതുo നിന്റെ നാവിൽ നിന്നും….ഉത്തരം സത്യസന്തം ആകണം എന്നൊരു നിർബന്ധം മാത്രം എനിക്ക് ഒള്ളു…..”

 

അവൻ അവളുടെ അടുത്തേക്ക് നടന്നു വന്നു കൊണ്ട് പറഞ്ഞു.

അവൾ സമ്മത ഭാവത്തിൽ തല കുലുക്കി.

.

“നിന്റെ അച്ഛൻ സേതു മാധവൻ, നിനക്കായി സ്ത്രീധന,തന്ന ഈ 250പവൻ സ്വർണം മുക്കു പണ്ടം ആണെന്നുള്ള കാര്യം നിനക്ക് അറിയാമായിരുന്നോ അല്ലയോ…..”

 

എല്ലാവരുടെയും ദൃഷ്ടി അവളിലേക്ക് ആണ്..

എന്താണ് അവളുടെ മറുപടി എന്നറിയുവാൻ…..

“ചോദിച്ചത് കെട്ടില്ലെടി നീയ്…..”

അവന്റ ശബ്ദം ഉയർന്നതും പാർവതിയെ ഞെട്ടി വിറച്ചു.

“നിനക്ക് അറിയാമായിരുന്നോ ടി നിന്റെ തന്തേടെ ഈ തരം താഴ്ന്ന കളി ”

See also  രണ്ടും കല്‍പ്പിച്ച് ട്രംപ്; അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കും; കുടിയേറ്റക്കാരെ പുറത്താക്കാന്‍ സൈന്യത്തെയിറക്കും

അവൾ തല കുലുക്കിയതും അവന്റെ കണ്ണിൽ കനൽ എരിഞ്ഞു തുടങ്ങി.

“ഉറക്കെ പറയെടി പുല്ലേ……..”

“എനിക്ക്…. എനിക്ക് അറിയാമായിരുന്നു…..”

പറഞ്ഞു മുഴുവിപ്പിക്കും മുന്നേ അവന്റെ വലത് കൈ പത്തി ഒരു ഊക്കോട് കൂടി അവളുടെ കവിളിൽ പതിഞ്ഞിരുന്നു.

 

ആഹ്…….

പാർവതി പിന്നോട്ട് മറിയാൻ തുടങ്ങിയതും, അവൻ ത്തന്നെ അവളെ പിടിച്ചു നേരെ നിറുത്തി..

എല്ലാവരുടെയും മുന്നിലേക്ക്…..

 

മതിയായില്ലേ…. എല്ലാവർക്കും മതിയായില്ലേ….എന്റെ ജീവിതം നശിപ്പിച്ചില്ലേ നിങ്ങൾ എല്ലാവരും കൂടി…

അവന്റ ശബ്ദം അവിടമാകെ നിറഞ്ഞു..

സ്വന്തം മകന് വേണ്ടി അച്ഛൻ ആലോചിച്ചു ഉറപ്പിച്ചു തന്നത് ആണ്…കൂട്ടുകാരന്റെ പ്രിയ പുത്രി
യെ..അങ്ങനെ കെട്ടും കഴിഞ്ഞു ല്ലേ അച്ഛാ

.. ഒടുവിൽ എന്തായി മാറി..

കാശി അച്ഛന്റെ മുഖത്തേക്ക് നോക്കി
പുച്ഛത്തോടെ….

അയാൾക്ക്  അപ്പോൾ മകന്റെ നേർക്ക് നോക്കാൻ പോലും കഴിഞ്ഞിരുന്നില്ല

ആരോടും ഒരു വാക്കുപോലും പറയാതെ കൊണ്ട് അവൻ തന്റെ മുറിയിലേക്ക് സ്റ്റെപ്സ് ഓരോന്നായി വേഗത്തിൽ കയറി കൊണ്ട് നടന്നു..

പരിഹാസങ്ങൾ ഏറ്റു വാങ്ങി കൊണ്ട് സ്വയം ഉരുകി നിൽക്കുക ആയിരുന്നു പാർവതി അപ്പോളും..

*—-**

ഇതു കൈലാസഗോപുരം എന്ന പ്രശസ്തവും, പുരാതനവും ആയ തറവാട്…

കെ ആർ കെ ഗ്രൂപ്പ് എന്നറിയപ്പെടുന്ന, വമ്പൻ ബിസിനസ്‌ സാമ്രാജ്യത്തിന്റെ ശിൽപ്പി ആയ കൃഷ്ണ മൂർത്തിയുടെ തറവാട് ആണിത്.

കൃഷ്ണമൂർത്തി യുടെയും ഭാര്യ സുഗന്തിയുടെയും മൂന്നു മക്കളിൽ ഏറ്റവും മൂത്തത് വൈദ്ദേഹി, ആണ്… വിവാഹം കഴിഞ്ഞു തറവാടിനോട് ചേർന്നു തന്നെ ഉള്ള പുരയിടത്തിൽ അവൾക്കായി ഒരു മാളിക പണിതു കൊടുത്തു കൃഷ്ണ മൂർത്തി.. കാരണം മകള് തങ്ങളെ വിട്ടു ദൂരേക്ക് ഒന്നും പോകേണ്ട എന്നായിരുന്നു അവരുടെ തീരുമാനം… അവളുട ഭർത്താവ് ജഗനും, ഒരേ ഒരു മകൾ നിദ്യാലക്ഷ്മി യും ആണ് അവിടെ താമസം.. ജഗനും ഇപ്പൊൾ കെ ആർ കെ യുടെ, കമ്പനി യിൽ ആണ് ഉള്ളത്…

വൈദ്ദേഹിക്ക് താഴെ ഉള്ളത് കൈലാസ് നാഥ്‌ ഇളയവൻ കാശിനാഥ്‌ ..അവർ ആണ് ഇപ്പോൾ ബിസിനസ്‌ എല്ലാം നോക്കി നടത്തുന്നത്.

 

ഇരുവരുടെയും വിവാഹം ആയിരുന്നു ഇന്ന്…

കൈലാസ് നാഥ്‌ വിവാഹം കഴിച്ചത്, നഗരത്തിലെ ത്തന്നെ പ്രശസ്ത മൾട്ടി സ്പെഷ്യാലിറ്റി  ഹോസ്പിറ്റൽ ആയ “ചിന്മയ”യുടെ  ഉടമസ്ഥൻ ആയ ഡോക്ടർ രഘു വർമ്മ യുടെ ഒരേ ഒരു മകൾ മാളവിക യെ ആണ്..

അവളും അതെ ഹോസ്പിറ്റലിൽ എം ബി ബി എസ് ഉം എം ഡി യും കഴിഞ്ഞ ശേഷം ഡോക്ടർ ആയി വർക്ക് ചെയ്യുന്നു…

മൂർത്തി യുടെ
ഏറ്റവും ഇളയ മകൻ ആണ് കാശി നാഥൻ.

See also  💞ചൂടൻ വിത്ത്‌ കാന്താരി 💞 : ഭാഗം 98

. വിദേശ പഠനം ഒക്കെ കഴിഞ്ഞു എത്തിയ ശേഷം തങ്ങളുടെ ബിസിനെസിൽ വളരെ വിപുലമായ മാറ്റങ്ങൾ നടത്തിയ ശേഷം,ഒന്നൂടെ എല്ലാം മോടി പിടിപ്പിച്ചു ആരംഭിച്ചത് കാശി ആയിരുന്നു..

അതു വിജയിച്ചു എന്ന് വേണം പറയുവാനും..

 

കൃഷ്ണ മൂർത്തി യുടെ പ്രിയപ്പെട്ട സ്നേഹിതൻ ആയിരുന്നു സേതു മാധവൻ..

അയാളുടെ മകളെ കൊണ്ട് തന്റെ ഇളയ മകനെ വിവാഹം കഴിപ്പിക്കാൻ മൂർത്തിക്ക് ആഗ്രഹം തോന്നി.

അങ്ങനെ ആണ് ഈ ആലോചന യുമായി അയാൾ സേതു വിന്റെ അരികിൽ ചെല്ലുന്നത്..

സേതു മാധവനും ഭാര്യ മാലതി യും ദുബായ് യിൽ ആയിരുന്നു…. അവിടെ അയാൾക്ക് ബിസിനസ് ഉണ്ടായിരുന്നു…. ഒരുപാട് വലിയ നിലയിൽ കഴിഞ്ഞവർ ആയിരുന്നു സേതുവും കുടുംബവും… ഒരേ ഒരു മകൾ.. പാർവതി.

 

വിദേശത്തു തന്നെ ആയിരുന്നു അവളുടേ പഠനവും..

 

എം ബി എ ചെയ്ത ശേഷം, വിദേശത്തു ഉള്ള പ്രശസ്തമായ ഒരു യൂണിവേഴ്സിറ്റി യിൽ ഡി ബി എ കൂടി എടുത്ത ശേഷം നാട്ടിലേക്ക് വന്നത് ആയിരുന്നു അവൾ.

അപ്പോൾ ആണ് ഇങ്ങനെ ഒരു ആലോചന ഒത്തു വന്നത്.

കൂടുതൽ ഒന്നും ആലോചിക്കാതെ കൊണ്ട്, സേതു, മൂർത്തിക്ക് വാക്ക് കൊടുത്തു.

250പവൻ സ്വർണവും,50ലക്ഷം രൂപ അവളുടെ പേരിൽ ബാങ്കു ബാലൻസ് ഉം സേതു സ്ത്രീ ധനം ആയി വിവാഹ നിശ്ചയത്തിനു പ്രഖ്യാപിച്ചു…

കാശി ഒഴികെ എല്ലാവർക്കും ഈ ബന്ധം താല്പര്യം ആയിരുന്നു.

അവനു മാത്രം പക്ഷെ അവളെ ഉൾ കൊള്ളുവാൻ പ്രയാസം ആയിരുന്നു.

അതിന് ഒരു കാരണവും ഉണ്ടായിരുന്നു.

അവന്റെ അമ്മാവൻ ആയ മാധവ മാമയുടെ  മകൾ ശ്രീപ്രിയ യെ വിവാഹം കഴിക്കാൻ കാശി ഇടയ്ക്ക് എപ്പോളോ,ആഗ്രഹിച്ചിരുന്നു.പക്ഷെ അത് ഒരിക്കലും ഒരു പ്രണയം ആയിരുന്നില്ല താനും… ഈ വിവരം അച്ഛനോടും പറഞ്ഞതും അയാൾ അവനെ തടഞ്ഞു..

 

ആ വിവാഹം അച്ഛൻ നടത്തി തരില്ല എന്ന് പറഞ്ഞപ്പോൾ കാശി
തളർന്നു പോയിരുന്നു..

ശ്രീപ്രിയ മെഡിസിന് പഠിക്കുക ആയിരുന്നു…

 

ശ്രീപ്രിയ ഒരു പാവം പെൺകുട്ടി ആയിരുന്നു.. അതുകൊണ്ട് ആണ് അവളെ അവനു ഇഷ്ടം തോന്നിയത്.. പക്ഷെ വീട്ടുകാരുടെ എതിർപ്പ് വക വെച്ഛ് കൊണ്ട് ഈ ബന്ധം തുടരാൻ അവൻ ആഗ്രഹിച്ചതും ഇല്ല..

ഒടുവിൽ മനസില്ലാ മനസോടെ ആണ് അവൻ പാർവതി യെ വിവാഹം കഴിക്കുവാൻ എത്തിയത്..

വിവാഹവും സൽക്കാരവും ഒക്കെ കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ, സമയം നാല് മണി കഴിഞ്ഞിരുന്നു.

മധുരം വെയിപ്പ് ചടങ്ങ് നടന്നു കൊണ്ട് ഇരുന്നപ്പോൾ ആണ് കാശിയുടെ ഫോണിലേക്ക് ഒരു അപരിചിതന്റെ കാൾ വന്നത്.

See also  സിദ്ധിഖിന് കനത്ത തിരിച്ചടി; ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ഹെലോ…

ഹെലോ കാശിനാഥൻ..

യെസ്….

എനിക്ക് തന്നോട് ഒരു കാര്യം സംസാരിക്കുവാൻ ഉണ്ട്… ഒന്നു പുറത്തേക്ക് ഇറങ്ങി വരുമോ…

 

നിങ്ങൾ ആരാണ്…

അവൻ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു.

പുറത്തെ വിശാലമായ മുറ്റത്തു ഉയർന്നു നിന്ന പന്തലിന്റെ ഒരു കോണിൽ ഒരു മനുഷ്യൻ നിൽപ്പുണ്ടയിരുന്നു…

അയാൾ പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ അവൻ തരിച്ചു നിന്നിപ്പോയി..

അയാളുടെ ഷോപ്പിൽ നിന്നാണ് അത്രെ അവളും തന്തയും കൂടി വന്നു ഈ മുക്ക് പണ്ടം എല്ലാം എടുത്തത് എന്ന്…

നോ…..അയാളുടെ കഴുത്തിൽ കുത്തി പിടിച്ചു കൊണ്ട്  അവൻ അലറി…

കൂൾ ഡൌൺ കാശി… ഞാൻ ഈ പറയുന്ന കാര്യങ്ങൾ സത്യം ആണോ അല്ലയോ എന്ന് താൻ തന്റെ ഭാര്യ യോട് ഒന്നു ചോദിക്ക്…എന്നിട്ട് ആവാം ബാക്കി…ഇവിടുത്തെ ഉപ്പും ചോറും തിന്നു കഴിഞ്ഞവർ ആണ് എന്റെ പൂർവികർ.. അതുകൊണ്ട് നിങ്ങളെ ചതിക്കാൻ കൂട്ട് നിൽക്കരുത് എന്ന് എനിക്ക് തോന്നി..

 

അതും പറഞ്ഞു കൊണ്ട് കാശിയെ നോക്കി പുഞ്ചിരി ച്ചു കൊണ്ട് അയാൾ നടന്നു നീങ്ങി.

അവൻ അകത്തേക്ക് പാഞ്ഞു വന്നു.

 

എന്നിട്ട് അച്ഛന്റെ കൈക്ക് പിടിച്ചു കൊണ്ട് മുറിയിലേക്ക് കയറി പോയി.

എന്തോ പന്തികേട് പോലെ തോന്നീട്ട് സുഗന്ധി യിം ഓടി ചെന്നു.

മകൻ പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ അവർ ഇരുവരും ഞെട്ടി വിറങ്ങലിച്ചു.

 

മോനെ കാശി….. ഇതു… ഇതു സത്യം ആണോടാ…..

അറിയില്ല അച്ഛാ…. എന്നെ, അവളും ആ കള്ള തന്തയും കൂടി ചേർന്നു കബളിപ്പിച്ചു എങ്കിൽ രണ്ടിനെയും ഞാൻ പച്ചയ്ക്ക് കത്തിയ്ക്കും… ഉറപ്പ്…… ചതി യ്ക്കുന്നത് മാത്രം ഈ കാശി സഹിയ്ക്കില്ല

പാർവതി….

അവൻ അലറി വിളിക്കുക ആയിരുന്നു.

ബന്ധു ജനങ്ങളിൽ ഏറിയ പങ്കും അവിടെ ഉണ്ടായിരുന്നു..

റിസപ്ഷൻ നാളെ ആയത്കൊണ്ട് കൂടുതൽ പേരും പിരിഞ്ഞു പോകാതെ അന്ന് അവിടെ തങ്ങാൻ ആയിരുന്നു പദ്ധതി..

 

കാശിയുടെ ശബ്ദത്തിലേ മാറ്റം

തിരിച്ചറിഞ്ഞതും എല്ലാവരും ഒന്ന് ഞെട്ടി…

…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

 

The post കാശിനാഥൻ : ഭാഗം 1 appeared first on Metro Journal Online.

Related Articles

Back to top button