Sports

പന്തിന് പകരക്കാരനെ കണ്ടെത്തി ബിസിസിഐ; തമിഴ്‌നാട്ടിൽ നിന്നുള്ള താരം അഞ്ചാം ടെസ്റ്റിൽ ഇറങ്ങും

തമിഴ്നാട്ടിൽ നിന്നുള്ള എൻ. ജഗദീശൻ ഇംഗ്ലണ്ടിനെതിരായ പരമ്പരക്കുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ പരുക്കേറ്റ ഋഷഭ് പന്തിന് പകരക്കാരൻ ആയിട്ടാണ് ജഗദീശൻ ടീമിൽ എത്തിയിരിക്കുന്നത്. വിക്കറ്റ് കീപ്പർ-ബാറ്റ്‌സ്മാൻ റോളിൽ എത്തുന്ന അദ്ദേഹം ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് മത്സരത്തിൽ കളിക്കും. 29 വയസുകാരനായ ജഗദീശൻ 2016-ൽ രഞ്ജി ട്രോഫിയിലൂടെ തമിഴ്നാടിനായി അരങ്ങേറ്റം കുറിച്ചു. അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ച്വറി നേടി. 2022ലെ വിജയ് ഹസാരെ ട്രോഫിയിൽ തുടർച്ചയായി അഞ്ച് സെഞ്ച്വറികൾ നേടികൊണ്ട് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ലോക റെക്കോർഡ് സ്ഥാപിച്ചു. 52 ഫസ്റ്റ് ക്ലാസ് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 3,373 റൺസും, 64 ഫസ്റ്റ് ക്ലാസ് ഏകദിന മത്സരങ്ങളിൽ നിന്ന് 2,728 റൺസും നേടിയിട്ടുണ്ട്. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകൾക്കായി 13 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.  

See also  അനിസിമോവ കന്നി ഫൈനലിൽ; സബലെങ്കയെ അട്ടിമറിച്ച് മുന്നോട്ട്

Related Articles

Back to top button