Education

ആദ്യം സലാമിനെ പുറത്താക്കൂ…എന്നിട്ട് എന്റെ മേലെ കുതിര കയറാം: നിലപാട് ഉറപ്പിച്ച് ഉമര്‍ ഫൈസി

മുക്കം: മുസ്ലിം ലീഗിന്റെ സെക്രട്ടറി പി എം എ സലാം സമസ്തക്കെതിരെയും സമസ്ത പണ്ഡിതന്മാര്‍ക്കെതിരെയും ശക്തമായ നിലപാട് സ്വീകരിച്ചപ്പോള്‍ അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് സമസ്ത പറഞ്ഞിരുന്നെന്നും അത് ചെയ്തിട്ട് മതി തന്നെ സമസ്തയില്‍ നിന്ന് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയെന്ന് സമസ്ത നേതാവ് മുക്കം ഉമര്‍ ഫൈസി. മീഡിയാ വണ്ണിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഖാസിയുമായി ബന്ധപ്പെട്ട് എടവണ്ണപ്പാറയിലെ തന്റെ പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണ്. ലീഗിന്റെ വിഷയത്തില്‍ സമസ്ത എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോള്‍ അതിന് ഇവിടെ കമ്മിറ്റിയൊക്കെയുണ്ടല്ലോ അതില്‍ സമസ്തക്കാര്‍ ഇടപടേണ്ടയെന്നാണ് പറഞ്ഞത്. അതുപോലെയാണ് ഈ വിഷയത്തിലും തങ്ങള്‍ക്ക് പറയാനുള്ളത്. സമസ്തക്കും ഇവിടെ ഒരു കമ്മിറ്റിയുണ്ട്. ഞങ്ങള്‍ അത് തീരുമാനിച്ചോളാം. ഉമ്മര്‍ ഫൈസി പറഞ്ഞു.

ലീഗ് സെക്രട്ടറി സലാം തങ്ങന്മാരെ ചീത്ത പറഞ്ഞയാളാണെന്നും അദ്ദേഹം ഇപ്പോള്‍ വന്ന് തങ്ങന്മാരെ പോരിശ പറയുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ ഒരു ലീഗുകാരന്‍ തന്നെയാണെന്നും ലീഗിന് വേണ്ടി ഒരുപാട് അധ്വാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

 

 

 

The post ആദ്യം സലാമിനെ പുറത്താക്കൂ…എന്നിട്ട് എന്റെ മേലെ കുതിര കയറാം: നിലപാട് ഉറപ്പിച്ച് ഉമര്‍ ഫൈസി appeared first on Metro Journal Online.

See also  നിൻ വഴിയേ: ഭാഗം 38

Related Articles

Back to top button