Education

ശോഭ സുരേന്ദ്രന്റെ വാദം പൊളിയുന്നു; വീട്ടിൽ വന്ന ചിത്രം തിരൂർ സതീശ് പുറത്തുവിട്ടു

ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശിന്റെ വീട്ടിൽ എത്തിയില്ലെന്ന ശോഭാ സുരേന്ദ്രന്റെ വാദം തെറ്റെന്ന് തെളിയിക്കുന്ന ചിത്രം പുറത്ത്. തിരൂർ സതീശന്റെ വീട്ടിൽ ഭാര്യയോടും മകനോടും ഒപ്പം ശോഭാ സുരേന്ദ്രൻ നിൽക്കുന്ന ചിത്രമാണ് പുറത്തുവന്നത്. തിരൂർ സതീശനാണ് ചിത്രങ്ങൾ പുറത്തുവിട്ടത്.

സതീശന്റെ വീട്ടിൽ താൻ വന്നിട്ടേയില്ല എന്നായിരുന്നു ഇന്നലെ ശോഭാ സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ ശോഭാ സുരേന്ദ്രൻ വീട്ടിലെത്തിയ ചിത്രങ്ങളാണ് തിരൂർ സതീശ് പുറത്തുവിട്ടത്.
ആറുമാസം മുമ്പ് വീട്ടിലെത്തിയതിന്റെ ചിത്രമാണ് പുറത്തുവിട്ടതെന്ന് തിരൂർ സതീശ് പ്രതികരിച്ചു.

കൊടകര കുഴൽപ്പണ കേസിൽ ബിജെപി മുൻ ഓഫിസ് സെക്രട്ടറി തിരൂർ സതീശിന്റെ ആരോപണങ്ങൾക്ക് പിന്നിൽ സിപിഎം ആണെനന്നായിരുന്നു ശോഭ സുരേന്ദ്രൻ ഇന്നലെ പറഞ്ഞത്. ആരോപണങ്ങൾക്ക് തീശനെ സിപിഎം വിലയ്ക്കെടുത്തെന്നും ശോഭ സുരേന്ദ്രൻ ആരോപിച്ചിരുന്നു. സതീശിൻ തന്നെ കാണാൻ വന്നിട്ടില്ലെന്നും സതീശിന്റെ വീട്ടിൽ ഒരിക്കലും പോയിട്ടില്ലെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞിരുന്നു.

 

The post ശോഭ സുരേന്ദ്രന്റെ വാദം പൊളിയുന്നു; വീട്ടിൽ വന്ന ചിത്രം തിരൂർ സതീശ് പുറത്തുവിട്ടു appeared first on Metro Journal Online.

See also  അച്ഛൻ നിർത്തിയിടത്തു നിന്ന് ആരംഭിക്കാൻ മകൻ; വിജയുടെ മകൻ ജേസൺ സഞ്ജയ് ചിത്രത്തിന്റെ മോഷൻ പോസ്റ്റർ എത്തി

Related Articles

Back to top button