Education

ഇടതുപക്ഷ നിലപാട് സ്വീകരിച്ചാൽ സന്ദീപ് വാര്യർക്ക് സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കാം: എംവി ഗോവിന്ദൻ

ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് സിപിഎം. സിപിഎമ്മിനെ വിമർശിച്ച നിരവധി പേർ നേരത്തെയും ഇടതുപക്ഷവുമായി സഹകരിച്ചിട്ടുണ്ടെന്നും ഇടതുപക്ഷ നിലപാട് സ്വീകരിച്ചാൽ സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കാമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു.

അതേസമയം സന്ദീപുമായി ഇതുവരെ ആശയവിനിമയം നടന്നിട്ടില്ലെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി. ബിജെപി രാഷ്ട്രീയം ഉപേക്ഷിക്കാൻ തയ്യാറായാൽ സന്ദീപ് വാര്യരെ പാർട്ടിയിലേക്ക് സ്വീകരിക്കാൻ ബുദ്ധിമുട്ടില്ലെന്ന് എംബി രാജേഷും പ്രതികരിച്ചിരുന്നു

അതേസമയം സന്ദീപ് വാര്യർ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. രാഷ്ട്രീയ നിലപാട് തിരുത്തി മറ്റൊരു പാർട്ടിയിൽ ചേരുന്നതിൽ തെറ്റില്ല. ഫാസിസ്റ്റ് പ്രത്യയശാസ്ത്രം വിട്ടുവരുന്നവരെ സ്വീകരിക്കാൻ സിപിഎമ്മിന് മടിയില്ലെന്നും എംബി രാജേഷ് പറഞ്ഞിരുന്നു.

The post ഇടതുപക്ഷ നിലപാട് സ്വീകരിച്ചാൽ സന്ദീപ് വാര്യർക്ക് സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കാം: എംവി ഗോവിന്ദൻ appeared first on Metro Journal Online.

See also  സായിദ് ചാരിറ്റി റണ്‍; രജിസ്‌ട്രേഷന്‍ 9,000 കടന്നു

Related Articles

Back to top button