Kerala

സന്ദീപ് വാര്യർക്കെതിരെ തിരക്കിട്ട് നടപടിയില്ല; എവിടെ വരെ പോകുമെന്ന് നോക്കട്ടെയെന്ന് കെ സുരേന്ദ്രൻ

ബിജെപി നേതൃത്വത്തിനെതിരെയും പാലക്കാട്ടെ ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാറിനെതിരെയും പരസ്യപ്രതികരണം നടത്തിയ സന്ദീപ് വാര്യർക്കെതിരെ തിരക്കിട്ട് നടപടിയുണ്ടാകില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. എവിടെ വരെ പോകുമെന്ന് നോക്കട്ടെ. കാത്തിരുന്ന് കാണാമെന്നും സുരേന്ദ്രൻ പറഞ്ഞു. സന്ദീപിന്റെ പ്രതികരണങ്ങൾ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. വീട്ടിലെ മരണകാര്യങ്ങൾ വരെ രാഷ്ട്രീയത്തിനായി സന്ദീപ് വാര്യർ ഉപയോഗിക്കുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു

സന്ദീപിന്റെ അമ്മ മരിച്ചപ്പോൾ നേതാക്കൾ എല്ലാവരും പോയിരുന്നു. ബിജെപിക്ക് യാതൊരു ആശങ്കയുമില്ല. സന്ദീപിന്റെ ഉദ്ദേശ്യമെന്തെന്ന് നോക്കാം. ഇതുപോലെ ഇനിയും പലതും പുറത്തുവരും. ഇതുമായി ബന്ധപ്പെട്ട് അടിയന്തര യോഗം ചേർന്നിട്ടില്ല. എംബി രാജേഷ് സിപിഎമ്മിലെ കൊഴിഞ്ഞു പോക്ക് തടയട്ടെയെന്നും സുരേന്ദ്രൻ പറഞ്ഞു

സന്ദീപ് വാര്യരുടെ ആരോപണങ്ങളിൽ സി കൃഷ്ണകുമാർ മറുപടി പറയുമെന്നായിരുന്നു ബിജെപി ദേശീയ കൗൺസിൽ അംഗം എൻ ശിവരാജന്റെ പ്രതികരണം. സന്ദീപിന്റെ അമ്മ മരിച്ചപ്പോൾ രണ്ട് തവണ താൻ അവിടെ പോയിരുന്നുവെന്നും ശിവരാജൻ പറഞ്ഞു.

The post സന്ദീപ് വാര്യർക്കെതിരെ തിരക്കിട്ട് നടപടിയില്ല; എവിടെ വരെ പോകുമെന്ന് നോക്കട്ടെയെന്ന് കെ സുരേന്ദ്രൻ appeared first on Metro Journal Online.

See also  ശബരിമലയിൽ തിരക്ക് നിയന്ത്രണവിധേയമായി; സ്‌പോട്ട് ബുക്കിംഗ് 20,000 ആയി പരിമിതപ്പെടുത്തി

Related Articles

Back to top button