Education

ഉത്തരാഖണ്ഡ് ബസ് അപകടം: മരിച്ചവരുടെ എണ്ണം 36 ആയി ഉയർന്നു

ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 36 ആയി. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. അൽമോരയിലെ മർചുലയിലാണ് അപകടമുണ്ടായത്. പൗരിയിൽ നിന്ന് രാംനഗറിലേക്ക് പോവുകയായിരുന്നു ബസ്. 200 മീറ്റർ താഴ്ചയിലേക്കാണ് ബസ് മറിഞ്ഞതെന്ന് ജില്ലാ അധികൃതർ പറഞ്ഞു. ബസിൽ പരിധിയിൽ കൂടുതൽ ആളുകളുണ്ടായിരുന്നുവെന്നും വിവരമുണ്ട്.

45പേർക്ക് യാത്ര ചെയ്യാവുന്ന ബസാണ് അപകടത്തിൽ പെട്ടത്. എന്നാൽ ബസിൽ ഇതിൽ കൂടുതൽ യാത്രക്കാരുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. പൊലീസും സംസ്ഥാന ദുരന്തനിവാരണ സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി പുഷ്‌കർ സിങ് ദാമി അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവരെ എയർലിഫ്റ്റ് ചെയ്യാനും നിർദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപയും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

 

The post ഉത്തരാഖണ്ഡ് ബസ് അപകടം: മരിച്ചവരുടെ എണ്ണം 36 ആയി ഉയർന്നു appeared first on Metro Journal Online.

See also  നീ ഭൂമിക്കൊരു ഭാരം, പോയി ചത്തൂടേ?; വിദ്യാർഥിയോട് എഐ ചാറ്റ് ബോട്ട്

Related Articles

Back to top button