Kerala

ആലപ്പുഴ അരൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ആലപ്പുഴ അരൂരിൽ പാമ്പുകടിയേറ്റ് ചികിത്സിലായിരുന്ന യുവതി മരിച്ചു. അരൂർ കോതാട്ട് ഡിനൂബിന്റെ ഭാര്യ നീതുവാണ്(32) മരിച്ചത്.

ഇന്നലെ രാവിലെ വീട്ടിലെ അലക്കുകല്ലിന് സമീപത്ത് വെച്ചാണ് നീതുവിന് പാമ്പുകടിയേറ്റത്. ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. മൃതദേഹം തുടർ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

See also  തിരുവനന്തപുരം ശ്രീകാര്യത്ത് നിന്ന് കാണാതായ 14 വയസുകാരിയെ കണ്ടെത്തി

Related Articles

Back to top button