Education

ചേലക്കര ആശുപത്രിയിലെ സംഘർഷം; പിവി അൻവറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

പിവി അൻവറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ആശുപത്രി സംരക്ഷണ നിയമപ്രകാരമാണ് ചേലക്കര പോലീസ് കേസെടുത്തത്. ഇന്നലെ ചേലക്കര താലൂക്ക് ആശുപത്രിയിലെത്തി അൻവറും പ്രവർത്തകരും ഡോക്ടർമാരടക്കമുള്ള ആരോഗ്യപ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന ആശുപത്രി സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

ഇന്നലെ രാവിലെ 9.30നാണ് അൻവറും കോൺഗ്രസ് വിമത സ്ഥാനാർഥി എൻ കെ സുധീറും സംഘം ചേർന്ന് താലൂക്ക് ആശുപത്രിയിലെത്തിയത്.

ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറോട് രോഗികളും മറ്റുള്ളവരും നോക്കി നിൽക്കെ അപമര്യാദയായി പെരുമാറുകയും ഭീഷണി മുഴക്കുകയും ചെയ്‌തെന്നാണ് പരാതി.

See also  ഈദ് അല്‍ ഇത്തിഹാദ്: ഫെറി സര്‍വിസിന് ഒരൊറ്റ ടിക്കറ്റുമായി ആര്‍ടിഎ

Related Articles

Back to top button