World

അടിയും തിരിച്ചടിയും തുടരുന്നു: ഇറാനിൽ 45 പേർ കൊല്ലപ്പെട്ടു, ഇസ്രായേലിൽ 21 പേരും

ഇസ്രായേൽ-ഇറാൻ സംഘർഷം കൂടുതൽ രൂക്ഷമാകുന്നു. ടെഹ്‌റാനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 45 പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരുക്കേറ്റു. ഇറാന്റെ മിസൈൽ ശേഖരത്തിന്റെ മൂന്നിലൊന്നും തകർത്തതായി ഇസ്രായേൽ അവകാശപ്പെട്ടു.

ഇറാനും തിരിച്ചടി ശക്തമാക്കിയിട്ടുണ്ട്. സംഘർഷം ആരംഭിച്ച് ഇത് ഒമ്പതാം തവണയാണ് ഇസ്രായേലിൽ ഇറാൻ ആക്രമണം നടത്തുന്നത്. ടെൽ അവീവ് ലക്ഷ്യമിട്ടായിരുന്നു കൂടുതൽ ആക്രമമവും. ഇതുവരെ 21 പേർ മരിച്ചതായും 631 പേർക്ക് പരുക്കേറ്റതായും ഇസ്രായേൽ അറിയിച്ചു

ഇറാന്റെ ദേശീയ മാധ്യമം ആക്രമിച്ചതിന് പിന്നാലെ ഇസ്രായേലിന് മുന്നറിയിപ്പുമായി തുർക്കി രംഗത്തുവന്നു. ഇപ്പോൾ ചെയ്യുന്നതിൽ ഇസ്രായേൽ ഖേദിക്കുമെന്ന് തുർക്കി പ്രസിഡന്റ് ഉർദുഗാൻ പറഞ്ഞു. എന്നാൽ ഇറാൻ പരമോന്നത നേതാവ് ഖൊമേനിയെ വധിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി.

The post അടിയും തിരിച്ചടിയും തുടരുന്നു: ഇറാനിൽ 45 പേർ കൊല്ലപ്പെട്ടു, ഇസ്രായേലിൽ 21 പേരും appeared first on Metro Journal Online.

See also  ദക്ഷിണ കൊറിയയിൽ ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡന്റ് യൂൻ സുക് യോൾ അറസ്റ്റിൽ

Related Articles

Back to top button