Kerala

പി പി ദിവ്യ ഒളിവിലെന്ന് സൂചന

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വൈകുമെന്നതിനാൽ പി പി ദിവ്യ ഒളിവിലെന്ന് സൂചന. ചോദ്യം ചെയ്യലിന് പോലീസ് ശ്രമം തുടങ്ങിയതോടെയാണ് ദിവ്യ ഒളിവിൽ പോയത്. ദിവ്യക്ക് പോലീസ് സാവകാശം നൽകുന്നുവെന്ന വിമർശനവും ഉയരുന്നുണ്ട്

ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി സെഷൻസ് കോടതി ഇന്ന് പരിഗണിച്ചേക്കില്ലെന്നാണ് വിവരം. അതേസമയം മുൻകൂർ ജാമ്യാപേക്ഷയിൽ നവീൻ ബാബുവിന്റെ കുടുംബം കക്ഷി ചേരും. നവീന്റെ മരണത്തിലേക്ക് നയിച്ചത് ദിവ്യയാണെന്ന് കുടുംബം കോടതിയെ അറിയിക്കും

ദിവ്യക്കൊപ്പം കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയനെ കൂടി അന്വേഷണപരിധിയിലേക്ക് കൊണ്ടുവരണമെന്ന ആവശ്യത്തിലാണ് നവീൻബാബുവിന്റെ കുടുംബവും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയും.

See also  തെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തൽ; പാലക്കാട് എൽഡിഎഫ് ഒന്നാമത് എത്തുമെന്ന് മന്ത്രി റിയാസ്

Related Articles

Back to top button