National

ബംഗളൂരുവിൽ വൻ ദുരിതം വിതച്ച് കനത്ത മഴ; അഞ്ച് മരണം

ബംഗളൂരുവിൽ കനത്ത നാശം വിതച്ച് മഴ. ഈസ്റ്റ് ബംഗളൂരുവിലെ ഹോറമാവ് അഗാരയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്നുവീണ് അഞ്ച് പേർ മരിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടങ്ങിയ 13 പേരെ രക്ഷപ്പെടുത്തി. കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം

കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ അപകടസ്ഥലം സന്ദർശിച്ചു. കനത്ത മഴ തുടരുന്നത് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ശക്തമായ മഴയാണ് നഗരത്തിൽ അനുഭവപ്പെട്ടത്.

ദേവനഹള്ളി, കോറമംഗല, സഹകർനഗർ, യെലഹങ്ക, ഹെബ്ബാൾ, എച്ച് എസ് ആർ ലേ ഔട്ട്, ബിഇഎൽ റോഡ്, വസന്തനഗർ തുടങ്ങിയ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിച്ചു. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിങ്കളാഴ്ച 105 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്

യെലഹങ്ക കേന്ദ്രീയ വിഹാർ അപ്പാർട്ടമെന്റ് പരിസരം മുഴുവൻ വെള്ളത്തിലായി. അപ്പാർട്ടമെന്റിലുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. വടക്കൻ ബംഗളൂരുവിലെ പല അപ്പാർട്ട്‌മെന്റുകളിലും നിർത്തിയിട്ട വാഹനങ്ങൾ വെള്ളത്തിലായി. ബസുകളും ലോറികളും വെള്ളത്തിൽ കുടുങ്ങിപ്പോയി.

The post ബംഗളൂരുവിൽ വൻ ദുരിതം വിതച്ച് കനത്ത മഴ; അഞ്ച് മരണം appeared first on Metro Journal Online.

See also  പള്ളി അമ്പലമായി; പാസ്റ്റർ പൂജാരിയായി - Metro Journal Online

Related Articles

Back to top button