Sports

ദുലീപ് ട്രോഫി തുടങ്ങാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ സഞ്ജുവിനെ ടീമിലുൾപ്പെടുത്തി ബിസിസിഐ

ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ ദുലീപ് ട്രോഫി ഇന്ന് തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തി ബിസിസിഐയുടെ പ്രഖ്യാപനം. ഇന്ത്യ ഡി ടീമിലാണ് സഞ്ജുവിന് ഇടം നേടാനായത്. ഇടം കാലിന് പരുക്കേറ്റ ഇഷാൻ കിഷന് പകരക്കാരനായാണ് സഞ്ജുവിനെ ബിസിസിഐ ടീമിൽ ഉൾപ്പെടുത്തിയത്.

ഇന്ന് രാവിലെ 9 മണിക്കാണ് ദുലീപ് ട്രോഫി മത്സരങ്ങൾ ആരംഭിക്കുന്നത്. ഇന്നലെ അർധരാത്രിയോടെയാണ് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയ കാര്യം ബിസിസിഐ അറിയിച്ചത്. പരുക്കിന്റെ പിടിയിലായ സൂര്യകുമാർ യാദവും പ്രസിദ്ധ് കൃഷ്ണയും ദുലീപ് ട്രോഫിയിലെ ആദ്യ മത്സരങ്ങളിൽ കളിക്കില്ലെന്നും ബിസിസിഐ അറിയിച്ചു

ബുച്ചി ബാബു ഇൻവിറ്റേഷൻ ടൂർണമെന്റിൽ ജാർഖണ്ഡിനായി കളിക്കുന്നതിനിടെയാണ് ഇഷാൻ കിഷന് പരുക്കേറ്റത്. മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവരും ദുലീപ് ട്രോഫിയിൽ നിന്ന് പിൻമാറിയിട്ടുണ്ട്. റിതുരാജ് ഗെയ്ക്ക് വാദ് നായകനായ ഇന്ത്യ സി ടീമിനെതിരെയാണ് ഡി ടീം ഇന്ന് മത്സരിക്കുന്നത്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ തെരഞ്ഞെടുക്കുന്നതിൽ ദുലീപ് ട്രോഫിയിലെ പ്രകടനം നിർണായകമാകും.

The post ദുലീപ് ട്രോഫി തുടങ്ങാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ സഞ്ജുവിനെ ടീമിലുൾപ്പെടുത്തി ബിസിസിഐ appeared first on Metro Journal Online.

See also  'മുയലിനെപ്പോലെ പന്ത് ചാടുന്നു';ക്ലബ് ലോകകപ്പിലെ പിച്ചുകളെ വിമർശിച്ച് എൻറിക്വെ

Related Articles

Back to top button