Kerala

തൃശ്ശൂർ അന്നമനടയിൽ നവവധുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂർ അന്നമനടയിൽ നവവധുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അന്നമനട എടയാറ്റൂർ സ്വദേശി ആലങ്ങാട്ടുകാരൻ വീട്ടിൽ നൗഷാദിന്റെ മകൾ ആയിഷയാണ്(23) മരിച്ചത്. ചാലക്കുടി പനമ്പിള്ളി കോളേജിലെ ഒന്നാം വർഷ പിജി വിദ്യാർഥിനിയാണ്

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന. ദിവസങ്ങൾക്ക് മുമ്പാണ് ആയിഷ വിവാഹിതയായത്. ഭർത്താവ് ചേലക്കര സ്വദേശി നീണ്ടൂർ വീട്ടിൽ മുഹമ്മദ് ഇഹ്‌സാൻ ഒരാഴ്ച മുമ്പാണ് വിദേശത്തേക്ക് തിരിച്ചുപോയത്.

കാസോക്കു കരാട്ടെ ഇന്ത്യയുടെ പരിശീലകയാണ് ആയിഷ. നിരവധി സ്‌കൂളുകളിൽ കരാട്ടെ പരിശീലിപ്പിക്കുന്നുണ്ട്.

The post തൃശ്ശൂർ അന്നമനടയിൽ നവവധുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി appeared first on Metro Journal Online.

See also  ന്യൂനമർദം ശക്തിപ്രാപിക്കുന്നു: സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

Related Articles

Back to top button