Kerala
നടിയെ ആക്രമിച്ച കേസ്: വിചാരണ നടപടി നീളുന്നതിൽ റിപ്പോർട്ട് തേടി ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടികൾ നീളുന്നതിൽ റിപ്പോർട്ട് തേടി ഹൈക്കോടതി. ജില്ലാ ജുഡീഷ്യറിയുടെ ചുമതലയുള്ള രജിസ്ട്രാർ ആണ് റിപ്പോർട്ട് തേടിയത്.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി റിപ്പോർട്ട് നൽകണം. നേരത്തെ വിഷയത്തിൽ ഹൈക്കോടതിയിൽ പരാതി എത്തിയിരുന്നു. നടിയെ ആക്രമിച്ച കേസിലെ വിചാരണ നീണ്ടുപോകുന്നു എന്നായിരുന്നു പരാതി.
പിന്നാലെയാണ് ഹൈക്കോടതി റിപ്പോർട്ട് തേടിയത്. 2018ലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. നടൻ ദിലീപ് കേസിൽ എട്ടാം പ്രതിയാണ്.