Education

വീഡിയോ ഗെയിം കളിച്ച് റെയിൽവേ ട്രാക്കിലൂടെ നടന്ന രണ്ട് വിദ്യാർഥികൾ ട്രെയിനിടിച്ച് മരിച്ചു

തമിഴ്‌നാട് സേലത്ത് വീഡിയോ ഗെയിം കളിച്ച് റെയിൽവേ ട്രാക്കിലൂടെ നടന്ന രണ്ട് വിദ്യാർഥികൾ ട്രെയിനിടിച്ച് മരിച്ചു. സേലം ആത്തൂരിലാണ് സംഭവം. യതാപൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് വൺ വിദ്യാർഥികളായ ദിനേശ്, ആർ അരവിന്ദ് എന്നിവരാണ് മരിച്ചത്

ഇരുവരും സേലം പുത്തിരഗൗണ്ടപാളയം സ്വദേശികളാണ്. ഹെഡ് സെറ്റ് വെച്ചായിരുന്നു മൊബൈൽ ഉപയോഗിച്ചിരുന്നത്. ഇതിനാൽ തന്നെ ട്രെയിൻ വരുന്ന ശബ്ദം കുട്ടികൾ കേട്ടിരുന്നില്ല. സേലം-വൃദ്ധാചലം പാസഞ്ചർ ട്രെയിനിടിച്ചാണ് മരണം

ദിനേശ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അരവിന്ദിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

See also  പിവി അൻവറിന്റെ പരാതി സിപിഎം അന്വേഷിക്കും; ഗൗരവത്തോടെ കാണണമെന്ന് ധാരണ

Related Articles

Back to top button