Kerala

പാണക്കാട് തങ്ങളുടെ മെക്കിട്ട് കയറാൻ വന്നാൽ കയ്യും കെട്ടി നോക്കി നിൽക്കില്ല: മുഖ്യമന്ത്രിക്കെതിരെ കെഎം ഷാജി

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനത്തിനെതിരെ ലീഗ് നേതാവ് കെഎം ഷാജി. പാണക്കാട് തങ്ങളുടെ മെക്കിട്ട് കയറാൻ വന്നാൽ കയ്യും കെട്ടി നോക്കി നിൽക്കില്ലെന്ന് ഷാജി പറഞ്ഞു. പിണറായി വിജയൻ സംഘി ആണെന്നും ഷാജി പറഞ്ഞു

ചൊറി വന്നവനൊക്കെ മാന്താൻ വേണ്ടി പാണക്കാടേക്ക് വരുന്നൊരു പ്രവണതയുണ്ട്. ഞങ്ങളൊക്കെ വെറുതെ കുത്തിയിരിക്കുകയാണെന്ന ഒരു വിചാരവും ഒരുത്തനും വേണ്ട. മെക്കിട്ട് കയറാൻ വന്നാൽ കളിക്കുന്നവന്റെ ട്രൗസർ അഴിക്കും. അത് മുഖ്യമന്ത്രിയോട് മാത്രമല്ല പറയുന്നതെന്നും കെഎം ഷാജി പറഞ്ഞു

സന്ദീപ് വാര്യർ പാണക്കാട് എത്തി സാദിഖലി തങ്ങളെ സന്ദർശിച്ചതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. ഇതുവരെ ചെയ്ത കാര്യങ്ങളെല്ലാം മറന്ന് സന്ദീപ് വാര്യരെ മഹാത്മാവായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്ന് പിണറായി ആരോപിച്ചു. സാദിഖലി തങ്ങൾ ജമാഅത്തെ ഇസ്ലാമി അനുയായിയെ പോലെ പെരുമാറുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

See also  നവീൻ ബാബുവിന്റെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ നൽകിയ ഹർജി തള്ളി

Related Articles

Back to top button