Education

കാറുമായി കൂട്ടിയിടിച്ചു; കെഎസ്ആർടിസി ബസിന്റെ ടയറുകൾ ആക്‌സിൽ അടക്കം വേർപെട്ടു

കൊല്ലം കൊട്ടാരക്കരയിൽ കാർ നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസിലിടിച്ചു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ ടയറുകൾ ഇളകിമാറി. ബസിന്റെ പിന്നിലെ ടയറുകൾ ആക്‌സിൽ ഉൾപ്പെടെ വേർപ്പെട്ടുപോകുകയായിരുന്നു.

എതിർദിശയിൽ നിന്നെത്തിയ കാർ ബസിന്റെ ടയറിന് അടുത്തായി ഇടിക്കുകയായിരുന്നു. കൊട്ടാരക്കരയിൽ നിന്ന് പുനലൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിലേക്കാണ് കാർ ഇടിച്ചു കയറിയത്.

കാർ ഓടിച്ചിരുന്ന ഇളമ്പൽ സ്വദേശി ഏബേൽ എറിക്കിന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

See also  കൽപ്പാത്തി രഥോത്സവം: പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി, വോട്ടെണ്ണൽ തീയതിയിൽ മാറ്റമില്ല

Related Articles

Back to top button