Education

സൂറത്തിലെ സ്പായിൽ വൻ തീപിടിത്തം; സിക്കിം സ്വദേശികളായ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

ഗുജറാത്തിലെ സൂറത്തിലെ സ്പായിൽ വൻ തീപിടിത്തം. രണ്ട് സിക്കിം സ്വദേശികളായ യുവതികൾ മരിച്ചു. സൂറത്തിലെ സിറ്റി ലൈറ്റ് റോഡിലാണ് സംഭവം. ഫോർച്യൂൺ കോംപ്ലക്‌സിൽ സ്ഥിതി ചെയ്യുന്ന അമൃത സ്പാ ആൻഡ് സലൂണിലാണ് തീപിടിത്തമുണ്ടായത്

കെട്ടിടത്തിന്റെ മൂന്നാം നിലയിലായിരുന്നു അപകടം. തീ കത്തിപ്പടർന്നതിന് പിന്നാലെ സ്പായിലെ മൂന്ന് ജീവനക്കാരികൾ ഓടി രക്ഷപ്പെട്ടു. കെട്ടിടത്തിലാകെ പുക മൂടിയതോടെ സിക്കിം സ്വദേശികളായ ബേനു ഹംഗ്മ ലിംബു(30), മനീഷ ദമാ(24) എന്നിവർക്ക് രക്ഷപ്പെടാനായില്ല

ശ്വാസം മുട്ടിയാണ് ഇരുവരും മരിച്ചത്. അപകടത്തിന് പിന്നാലെ പോലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തിയെങ്കിലും ഇവർ അപ്പോഴേക്കും മരിച്ചിരുന്നു. സ്പായിലെ ബാത്ത് റൂമിൽ നിന്നാണ് യുവതികളുടെ മൃതദേഹം കണ്ടെത്തിയത്.

The post സൂറത്തിലെ സ്പായിൽ വൻ തീപിടിത്തം; സിക്കിം സ്വദേശികളായ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം appeared first on Metro Journal Online.

See also  മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസ്; സുരേഷ് ഗോപി കോടതിയിൽ ഹാജരായി

Related Articles

Back to top button