ഡല്‍ഹിയിൽ ലേഡി ഡോണ്‍ അറസ്റ്റില്‍; പിടികൂടിയത് ഒരു കോടിയുടെ ഹെറോയിനുമായി

ന്യൂഡല്‍ഹി : ഒരു കോടിയിലേറെ വിലമതിക്കുന്ന ഹെറോയിനുമായി ഡല്‍ഹിയിലെ ലേഡി ഡോണ്‍ പോലീസിന്റെ പിടിയില്‍. കുപ്രസിദ്ധ അധോലോക തലവന്‍ ഹാഷിം ബാബയുടെ ഭാര്യ സോയ ഖാനാണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡല്‍ഹിയിലെ വെല്‍ക്കം കോളനിയില്‍ റെയ്ഡ് നടത്തി സോയ ഖാനെ പോലീസ് പിടികൂടിയത്.
വര്‍ഷങ്ങളായി ഡല്‍ഹി പോലീസിനെ കബളിപ്പിച്ച് നടക്കുകയായിരുന്നു സോയ ഖാന്‍. കൊലപാതകം ,പിടിച്ചുപറി,ആയുധക്കടത്ത് തുടങ്ങി നിരവധി കേസുകളുള്ള സോയയുടെ ഭര്‍ത്താവ് ഹാഷിം ജയിലിലാണ്. ഭര്‍ത്താവ് ജയിലില്‍ പോയതിനു ശേഷം ക്രമിനല്‍ സാമ്രാജ്യത്തെ സോയയാണ് നയിച്ചത്.
യുവതിയുടെ ക്രിമിനല്‍ പശ്ചാത്തലത്തെ കുറിച്ച് നേരത്തെ വിവരം ഉണ്ടായിരുന്നിട്ടും തെളിവുകളുടെ അഭാവത്തെ തുടര്‍ന്നാണ് കസ്റ്റഡിയിലെടുക്കാന്‍ പോലീസിന് സാധിക്കാതെ വന്നത്. ലഹരിമരുന്ന് കടത്ത് സംഘത്തിലെ അംഗമാണ് സോയയുടെ പിതാവ്.
വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ കുടുംബം പ്രവര്‍ത്തിക്കുന്നത്. പിടികൂടിയ ലഹരിമരുന്ന് ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ നിന്നാണ് വിതരണത്തിനെത്തിച്ചത്.
The post ഡല്‍ഹിയിൽ ലേഡി ഡോണ്‍ അറസ്റ്റില്‍; പിടികൂടിയത് ഒരു കോടിയുടെ ഹെറോയിനുമായി appeared first on Metro Journal Online.