Kerala

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്; സ്ഥാനാർഥി പട്ടികയിൽ തീരുമാനമാകും

സ്ഥാനാർഥി നിർണയ ചർച്ചകൾക്കായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. എല്ലാ മണ്ഡലങ്ങളുടെയും സ്ഥാനാർഥികളുടെ കാര്യത്തിൽ ഇന്നത്തെ യോഗത്തിൽ ഏകദേശ ധാരണയാകും. ഘടകകക്ഷികളുടെ സീറ്റുകൾ ഏറ്റെടുക്കുന്നതും ചർച്ചയാകുമെന്നാണ് റിപ്പോർട്ടുകൾ. എൽഡിഎഫിനെ മൂന്നാം തവണയും പിണറായി തന്നെ നയിക്കുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞിട്ടുണ്ട്

ജില്ലകളിൽ നിന്നുള്ള പ്രാഥമിക സ്ഥാനാർഥി പട്ടികയിൽ 90 ശതമാനം സീറ്റുകളിലും ഒറ്റ പേര് മാത്രമാണ് പരിഗണനക്ക് വന്നിട്ടുള്ളത്. ജില്ലാ സെക്രട്ടേറിയറ്റ് പാനലിൽ തിരുത്തൽ വേണമെങ്കിൽ അക്കാര്യം നിർദേശിച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് തിരികെ കൈമാറും. തൊട്ടുപിന്നാലെ നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗം സ്ഥാനാർഥി പട്ടികയിൽ അന്തിമ തീരുമാനമെടുക്കും

കെ കെ ശൈലജ, എഎൻ ഷംസീർ എന്നിവരുടെ പേരുകൾ ജില്ലാ കമ്മിറ്റി നിർദേശിച്ചിട്ടില്ല. ഇവരുടെ കാര്യം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിക്കും. മട്ടന്നൂർ സീറ്റ് ഇല്ലെങ്കിൽ മത്സരിക്കാനില്ലെന്ന് കെ കെ ശൈലജ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
 

See also  കണ്ണൂരിൽ ക്വാറിയിൽ ലോറിക്ക് മുകളിൽ മണ്ണിടിഞ്ഞ് വീണു; കല്ല് കയറ്റാൻ സഹായിക്കുകയായിരുന്ന ഡ്രൈവർ മരിച്ചു

Related Articles

Back to top button