Kerala

ആദം നീ എവിടെ ആകുന്നു; വിഡി സതീശന്റെ പുസ്തകം പുറത്തിറക്കി ഡി സി ബുക്‌സ്

തിരുവനന്തപുരം: മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ ബൈബിള്‍ പ്രഭാഷണ പുസ്തകവുമായി വി ഡി സതീശന്‍. ‘ആദം നീ എവിടെ ആകുന്നു?’ എന്ന പുസ്തകം ഡി സി ബുക്‌സ് പുറത്തിറക്കി. ഔദ്യോഗിക പ്രകാശനം പിന്നീട് നടക്കും. ബൈബിള്‍ സുവിശേഷ പ്രഭാഷണങ്ങളുടെ സമാഹാരം എന്നാണ് കവര്‍പേജില്‍ എഴുതിയിട്ടുള്ളത്. ദൈവത്തെ അന്വേഷിക്കുന്ന പുസ്തകമാണിതെന്ന് അവതാരികയില്‍ ഡോ. സിറിയക് തോമസ് കുറിച്ചിരിക്കുന്നു.

വളര്‍ന്നതും പഠിച്ചതുമെല്ലാം ക്രിസ്ത്യന്‍ ചുറ്റുപാടിലായതു കൊണ്ട്, ക്രിസ്തുവിനെക്കുറിച്ച് അറിയാനും വായിക്കാനും കൂടുതല്‍സമയം കണ്ടെത്തുക പതിവായിരുന്നെന്ന് ‘എന്തുകൊണ്ട് ഈ പുസ്തകം’ എന്ന ആമുഖക്കുറിപ്പില്‍ സതീശന്‍ പറയുന്നു. നിയുക്ത കര്‍ദിനാള്‍ ആര്‍ച്ച് ബിഷച്ച് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന് മാതൃഇടവക നല്‍കിയ സ്വീകരണച്ചടങ്ങില്‍ നടത്തിയ പ്രസംഗത്തിന്റെ തലക്കെട്ടാണ് പുസ്തകത്തിന്റെ പേരായി ഉപയോഗിച്ചിട്ടുള്ളത് – ‘ആദം നീ എവിടെയാകുന്നു’ എന്ന പ്രസംഗം വൈറലായിരുന്നു.

See also  യാക്കോബായ സഭാ അധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അന്തരിച്ചു

Related Articles

Back to top button