Education
അബ്ദുന്നാസർ മഅദനിയുടെ വീട്ടിൽ മോഷണം; ഹോംനഴ്‌സ് അറസ്റ്റിൽ

പിഡിപി ചെയർമാൻ അബ്ദുന്നാസർ മഅദനിയുടെ വീട്ടിൽ മോഷണം. കൊച്ചി എളമക്കരയിലെ വീട്ടിലാണ് മോഷണം നടന്നത്. നാലര പവൻ സ്വർണവും 7500 രൂപയുമാണ് മോഷണം പോയത്. സംഭവവുമായി ബന്ധപ്പെട്ട് ഹോം നഴ്‌സായ റംഷാദിനെ പോലീസ് പിടികൂടി.
മഅദനി ഏറെക്കാലമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വീട്ടിലെ അലമാരയിൽ സൂക്ഷിച്ച പണവും സ്വർണവും മോഷണം പോയതായി അടുത്തിടെയാണ് വീട്ടുകാർ മനസ്സിലാക്കിയത്. തുടർന്ന് പോലീസിൽ പരാതിപ്പെട്ടു.
പാറശാല സ്വദേശിയാണ് റംഷാദ്. ഇയാൾ മുപ്പതിലധികം കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ഏജൻസി വഴിയാണ് റംഷാദ് മഅദനിയുടെ വീട്ടിൽ ജോലിക്കെത്തിയത്.
The post അബ്ദുന്നാസർ മഅദനിയുടെ വീട്ടിൽ മോഷണം; ഹോംനഴ്‌സ് അറസ്റ്റിൽ appeared first on Metro Journal Online.