Education

ബിജെപിയും ആർഎസ്എസും ആകാതെ സംഘിയാകാമെന്ന് പിണറായി തെളിയിച്ചു: കെ എം ഷാജി

മകളെ രക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സംഘിയാകുന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. മുഖ്യമന്ത്രിക്ക് സംഘി എന്നതിനേക്കാൾ യോജിക്കുന്ന പദം വേറെയില്ല. നിർബന്ധിത സാഹചര്യത്തിലായിരിക്കാം അദ്ദേഹം അങ്ങനെയാകുന്നത്. പാർട്ടിയാണോ അണികളാണോ രാജ്യമാണോ അതോ മകളാണോ വലുതെന്ന ചോദ്യം അദ്ദേഹത്തിന് മുന്നിൽ വന്നിട്ടുണ്ടാകാം. ഈ സാഹചര്യത്തിൽ സംഘിയായി മകളെ രക്ഷിക്കാമെന്ന് കരുതിക്കാണും

പിണറായി വിജയൻ നിരന്തരം ഇസ്ലാമോഫോബിക് പരാമർശം നടത്തുകയാണ്. ആർഎസ്എസും ബിജെപിയും ആകാതെ സംഘിയാകാമെന്ന് പിണറായി തെളിയിച്ചു. ഉത്തരേന്ത്യൻ മാതൃകയിൽ വിവാദങ്ങളെ ജാതീയമായി വേർതിരിക്കാനാണ് ശ്രമമെന്നും കെഎം ഷാജി പറഞ്ഞു.

തന്നെ വിമർശിച്ച സിപിഎം നേതാവ് എകെ ബാലൻ ആള് പാവമാണ്. അൽപ്പം കിളി പോയി എന്ന പ്രശ്‌നം മാത്രമേയുള്ളു. മുഖ്യമന്ത്രിയെ കാണുമ്പോൾ സ്‌നഗിയിട്ട് നടക്കുന്ന എഎ റഹീം തന്നെ പഠിപ്പിക്കാൻ പറയേണ്ടയെന്നും ഷാജി പറഞ്ഞു

The post ബിജെപിയും ആർഎസ്എസും ആകാതെ സംഘിയാകാമെന്ന് പിണറായി തെളിയിച്ചു: കെ എം ഷാജി appeared first on Metro Journal Online.

See also  കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 93

Related Articles

Back to top button