Education

സിപിഎം വര്‍ഗീയ കോമരങ്ങളെ പോലെ; ബിജെപി-സിപിഎം അന്തര്‍ധാര പ്രകടമെന്നും ചെന്നിത്തല

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വന്‍ ഭൂരിക്ഷത്തില്‍ വിജയിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിപിഎം വര്‍ഗീയ കോമരങ്ങളെ പോലെ പ്രവര്‍ത്തിക്കുകയാണ്. രണ്ട് പത്രങ്ങളില്‍ പരസ്യം കൊടുത്ത് കൊണ്ട് വര്‍ഗീയ പ്രീണനമാണ് നടത്തിയത്. സിപിഎം ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ്

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വര്‍ഗീയതയായിരുന്നു. ഇപ്പോള്‍ ഭൂരിപക്ഷ വര്‍ഗീയതയാണ് കാണിക്കുന്നത്. സിപിഎം ബിജെപിയെ സഹായിക്കുകയാണ്. സിപിഎം-ബിജെപി അന്തര്‍ധാര കേരളത്തില്‍ പ്രകടമാണ്. ഇവരുടെ വര്‍ഗീയ കളി ജനങ്ങള്‍ തിരിച്ചറിയും

ഇതുകൊണ്ട് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിയില്ല. വര്‍ഗീയത ആളിക്കത്തിച്ച് തെരഞ്ഞെടുപ്പില്‍ ജയിക്കാമെന്ന് കരുതേണ്ടെന്നും ജനങ്ങള്‍ പരാജയപ്പെടുത്തുമെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ മതസൗഹാര്‍ദം സൂക്ഷിക്കാന്‍ പ്രയത്‌നിക്കുന്ന നേതൃത്വമാണ് പാണക്കാട് കുടുംബം. ഇവരെ ഇകഴ്ത്തി കാണിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

See also  പേസർമാരുടെ പറുദീസയായി പെർത്ത്; ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 150 റൺസിന് പുറത്ത്

Related Articles

Back to top button