Kerala

അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ രണ്ട് കോടിയോളം വില വരുന്ന സ്വർണ മിശ്രിതം കടത്താൻ ശ്രമം; കോഴിക്കോട് സ്വദേശി പിടിയിൽ

കൊച്ചി: അടിവസ്ത്രത്തിൽ രണ്ട് കോടിയോളം വില വരുന്ന സ്വർണ മിശ്രിതം കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. അബുദാബിയിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ കോഴിക്കോട് സ്വദേശി ജംഷിദ് എന്ന യുവാവാണ് പിടിയിലായത്.

അടിവസ്ത്രത്തിൽ പ്രത്യേകം തുന്നിയ അറയിലായിരുന്നു സ്വർണ മിശ്രിതം സൂക്ഷിച്ചിരുന്നത്. വ്യാഴാഴ്ച രാവിലെ അബുദാബിയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിലാണ് ജംഷീദ് എത്തിയത്.

കെമിക്കൽ ലബോറട്ടറിയിൽ വേർതിരിച്ചെടുത്തപ്പോൾ 24 കാരറ്റ് 1246 ​ഗ്രാം സ്വർണം കണ്ടെത്തി. 100.21 ഗ്രാം തൂക്കം വരുന്ന രണ്ട് 24 കാരറ്റ് സ്വർണമാലകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത സ്വർണത്തിനു വിപണിയിൽ 1,97,22,653 രൂപ വില വരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

See also  വെള്ളാപ്പള്ളി നടേശന് വൻ തിരിച്ചടി; എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഹൈക്കോടതി നീക്കി, ബോർഡ് അംഗങ്ങളും അയോഗ്യരായി

Related Articles

Back to top button