Education

നവീൻ ബാബുവിന്റെ മരണം വേദനിപ്പിക്കുന്നത്; ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം വേദനിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഇതാദ്യമായാണ് മുഖ്യമന്ത്രി പരസ്യമായി പ്രതികരിക്കുന്നത്. നവീൻ ബാബുവിന്റെ മരണം അതീവ ദുഃഖകരമാണ്. നിർഭയമായി നീതിയുക്തമായി ജോലി ചെയ്യുന്നവരെ സംരക്ഷിക്കുമെന്നും അത്തരക്കാരുടെ ആത്മാഭിമാനം ചോദ്യം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

സ്ഥലംമാറ്റം പൂർണമായും ഓൺലൈൻ ആക്കും. അർഹത അനുസരിച്ച് സ്ഥലം മാറ്റമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യക്കെതിരെ നടപടിയുണ്ടാകുമെന്ന സൂചന കൂടിയാണ് മുഖ്യമന്ത്രി നൽകുന്നത്.

The post നവീൻ ബാബുവിന്റെ മരണം വേദനിപ്പിക്കുന്നത്; ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി appeared first on Metro Journal Online.

See also  ബംഗളൂരുവിൽ ഇന്ത്യക്ക് നാണക്കേടിന്റെ ദിനം; ഒന്നാമിന്നിംഗ്‌സിൽ 46 റൺസിന് പുറത്ത്

Related Articles

Back to top button