National

മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്രിവാളിന്റെ ജാമ്യഹർജി ഇന്ന് സുപ്രീം കോടതിയിൽ

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നൽകിയ ജാമ്യഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഡൽഹി മദ്യനയക്കേസിൽ സിബിഐ എടുത്ത കേസിലാണ് കെജ്രിവാൾ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചത്. ഇ ഡി രജിസ്റ്റർ ചെയ്ത കേസിൽ കെജ്രിവാളിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു

സിബിഐ കേസിൽ കൂടി ജാമ്യം ലഭിച്ചാൽ കെജ്രിവാളിന് ജയിൽ മോചിതനാകാൻ സാധിക്കും. ജൂൺ 26നാണ് ഇഡിയുടെ കസ്റ്റഡിയിലിരിക്കെ കെജ്രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തത്. മദ്യനയക്കേസിൽ അറസ്റ്റിലായ മനീഷ് സിസോദിയ, കെ കവിത എന്നിവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു

കെജ്രിവാളിന്റെ ജാമ്യാപേക്ഷയിൽ ആഗസ്റ്റ് 23ന് വാദം കേട്ട കോടതി തുടർ നടപടികൾ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പ്രതിപക്ഷ പാർട്ടികളും എഎപി നേതൃത്വവും കെജ്രിവാളിന് ഇന്ന് ജാമ്യം ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ്.

The post മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്രിവാളിന്റെ ജാമ്യഹർജി ഇന്ന് സുപ്രീം കോടതിയിൽ appeared first on Metro Journal Online.

See also  ഉത്തർപ്രദേശിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടം; അഞ്ച് പേർ മരിച്ചു

Related Articles

Back to top button