Education
ഈദ് അല്‍ ഇത്തിഹാദ്: ഷാര്‍ജയില്‍ അഞ്ചു ദിവസം അവധി

ഷാര്‍ജ: യുഎഇ ദേശീയ ദിനമായ ഈദ് അല്‍ ഇത്തിഹാദ് പ്രമാണിച്ച് ഷാര്‍ജയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഞ്ചു ദിവസം അവധിയായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. തിങ്കള്‍, ചൊവ്വ ദിനങ്ങളില്‍ ദേശീയദിനത്തിനായുള്ള അവധിയും വെള്ളിയാഴ്ചയിലെ ആഴ്ച അവധിയും ശനി, ഞായര്‍ വാരാന്ത അവധിയും വരുന്നതോടെയാണിത്.
അതായത് വെള്ളി മുതല്‍ ചൊവ്വവരെയാണ് അവധി ലഭിക്കുക. സര്‍ക്കാര്‍ ഓഫിസുകള്‍ അടുത്ത വ്യാഴാഴ്ച(നവംബര്‍ 28) കഴിഞ്ഞാല്‍ പിന്നീട് ഡിസംബര്‍ നാലി(ബുധന്‍)നേ തുറന്നുപ്രവര്‍ത്തിക്കൂവെന്ന് ചുരുക്കം.
The post ഈദ് അല്‍ ഇത്തിഹാദ്: ഷാര്‍ജയില്‍ അഞ്ചു ദിവസം അവധി appeared first on Metro Journal Online.