Education

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതിക്ക് വീണ്ടും മർദനമേറ്റു; പരാതിയില്ല, വീട്ടിലേക്ക് പോകണമെന്ന് ആവശ്യം

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ ഉൾപ്പെട്ട യുവതിയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ച രാത്രി എട്ടുമണിയോടെ ഭർത്താവ് രാഹുലാണ് യുവതിയെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചത്. യുവതിയുടെ കണ്ണിലും മുഖത്തും പരുക്കുണ്ട്.

പന്തീരാങ്കാവിലെ വീട്ടിൽ വെച്ചും ആശുപത്രിയിലേക്ക് കൊണ്ടുവരും വഴിയും രാഹുൽ തന്നെ മർദ്ദിച്ചുവെന്നും തനിക്ക് മുറിവേറ്റുവെന്നും യുവതി പൊലീസിന് മൊഴി നൽകി. എന്നാൽ തനിക്ക് പരാതിയില്ലെന്നും അച്ഛനും അമ്മയും വന്നാൽ പോകാൻ അനുവദിക്കണമെന്നും ഭർത്താവിന്റെ വീട്ടിൽ നിന്നും തന്റെ സർട്ടിഫിക്കറ്റ് എടുക്കാൻ സഹായിക്കണമെന്നും യുവതി ലെപോസിനോട് ആവശ്യപ്പെട്ടു.

നേരത്തെ പന്തീരാങ്കാവ് പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും കോടതിയെ സമീപിക്കുകയായിരുന്നു. വടക്കൻ പറവൂർ സ്വദേശിയായ യുവതിയാണ് ഗാർഹിക പീഡന പരാതി ഉന്നയിച്ച് രംഗത്തുവന്നത്. എന്നാൽ പിന്നീട് യുവതി മൊഴി മാറ്റി പറയുകയായിരുന്നു.

 

The post പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതിക്ക് വീണ്ടും മർദനമേറ്റു; പരാതിയില്ല, വീട്ടിലേക്ക് പോകണമെന്ന് ആവശ്യം appeared first on Metro Journal Online.

See also  ഒലയെടുത്ത് പെട്ടവര്‍ക്കൊരു സന്തോഷ വാര്‍ത്ത; നിങ്ങള്‍ക്ക് കിട്ടിയ പണി അവര്‍ക്ക് തിരിച്ചു കിട്ടുന്നു

Related Articles

Back to top button