Education

അപകടത്തില്‍ പരുക്കേറ്റ ഏഷ്യന്‍ വംശജനെ എയര്‍ ലിഫ്റ്റ് ചെയ്തു

ഷാര്‍ജ: മിനി ബസ് അപകടത്തില്‍പ്പെട്ട് പരുക്കേറ്റ ഏഷ്യന്‍ വംശജനായ 29കാരനെ ആശുപത്രിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തു. അല്‍ സജാഹ് മേഖലയിലുണ്ടായ അപകടത്തില്‍ പരുക്കേറ്റ യുവാവിനെയാണ് പ്രഥമ ശുശ്രൂഷകള്‍ നല്‍കിയ ശേഷം അല്‍ ഖാസിമി ആശുപത്രിയിലേക്ക് വായുമാര്‍ഗം മാറ്റിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഞൊടിയിടയില്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ സാധിച്ചതിനാല്‍ ജീവാപായം ഒഴിവാക്കാനായി.

നാഷ്ണല്‍ ആംബുലന്‍സ് വിഭാഗം മന്ത്രാലയത്തിലെ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് സെക്യൂരിറ്റി സപോര്‍ട്ട് വിഭാഗത്തിലെ ഓപറഷന്‍ റൂമിനെ ബന്ധപ്പെട്ട് നടത്തിയ അഭ്യര്‍ഥനയെ തുടര്‍ന്നായിരുന്നു യുദ്ധകാലാടിസ്ഥാനത്തില്‍ എയര്‍ ആംബുലന്‍സ് സംഭവ സ്ഥലത്തേക്ക് എത്തിയതും ആവശ്യമായ പ്രാഥമിക ചികിത്സക്കു ശേഷം കൂടുതല്‍ ചികിത്സ ആവശ്യമായതിനാല്‍ ആശുപത്രിയിലേക്ക് എത്തിച്ചതുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

See also  കലൂർ സുഭദ്ര കൊലക്കേസ്: പ്രതികളായ മാത്യൂസിനെയും ശർമിളയെയും ആലപ്പുഴയിൽ എത്തിച്ചു

Related Articles

Back to top button