Education

ആത്മകഥ വിവാദത്തിന് പിന്നിൽ ആസൂത്രിത ഗൂഢാലോചനയെന്ന് ഇപി ജയരാജൻ

ആത്മകഥാ വിവാദത്തിന് പിന്നിൽ ആസൂത്രിത ഗൂഢാലോചനയെന്ന് ഇപി ജയരാജൻ. തെരഞ്ഞെടുപ്പ് ദിവസമാണ് ഈ വാർത്ത പുറത്തുവരുന്നത്. ടൈംസ് ഓഫ് ഇന്ത്യയിൽ ഇത്തരമൊരു വാർത്ത ലളിതമായി വരുമോയെന്ന ചോദ്യവും ഇപി ഉന്നയിച്ചു. ഒരു അടിസ്ഥാനവുമില്ലാത്ത വാർത്ത എല്ലാ മാധ്യമങ്ങളിലും പ്രചരിപ്പിച്ചു.

ഒരു വരി പോലും പ്രസിദ്ധീകരണത്തിനായി ആർക്കും നൽകിയിട്ടില്ല. പാർട്ടിക്ക് അകത്തും പുറത്തും തന്നെ ദുർബലപ്പെടുത്തുകയാണ് ലക്ഷ്യം. വ്യക്തമായ സൂചന കിട്ടിയാൽ ഗൂഢാലോചനക്ക് പിന്നിൽ ആരാണെന്ന് പറയാം. ജാവദേക്കറുമായി ബന്ധപ്പെട്ട വാർത്ത വന്നതും ഇത്തരത്തിലാണെന്ന് ഇപി ചൂണ്ടിക്കാട്ടി

തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിക്കെതിരായ ഫലമുണ്ടാക്കി. അതുവഴി എന്നെ പാർട്ടിക്കുള്ളിലും പുറത്തും പൊതു സമൂഹത്തിലും ആക്രമിക്കുക എന്ന ആസൂത്രിതമായ പദ്ധതിയാണ് അന്ന് നടപ്പാക്കിയത്. അതിന്റെ ആവർത്തനമാണ് ഇപ്പോഴുണ്ടായതെന്നും ഇപി പറഞ്ഞു.

See also  ജാർഖണ്ഡിൽ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലേക്ക് കടന്ന് ഇന്ത്യ മുന്നണി; ഹേമന്ത് സോറന്‍ വീണ്ടും മുഖ്യമന്ത്രിയായേക്കും

Related Articles

Back to top button