Education

വൈദ്യുതി ബിൽ അടക്കാത്ത 18 സ്ഥാപനങ്ങളിൽ നിന്നായി 272 കോടി; ഒടുവിൽ എഴുതിത്തള്ളി സർക്കാർ

ചരിത്രത്തിലാദ്യമായി വൈദ്യുതി അടക്കാത്തതിന്റെ പേരില്‍ കുടിശ്ശികയായി വന്ന കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ എഴുതിത്തള്ളി. വ്യവസായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 18 പൊതുസ്ഥാപനങ്ങളുടെ 272.2 കോടി രൂപയാണ് എഴുതിത്തള്ളിയത്.

കെഎസ്ഇബി സര്‍ക്കാരിന് നല്‍കാനുണ്ടായിരുന്ന വൈദ്യുതി ഡ്യൂട്ടി ഒഴിവാക്കി നല്‍കിയതിന്റെ ഭാഗമായാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ കുടിശ്ശിക ഒഴിവാക്കിയിരിക്കുന്നത്. ്.

ദീര്‍ഘകാലം വൈദ്യുതി ബില്‍ കുടിശ്ശികയായതോടെ പൊതുമേഖലാസ്ഥാപനങ്ങള്‍ക്ക് ഭീമമായ ബാധ്യതയാണ് ഉണ്ടായിരുന്നത്. കുടിശ്ശിക എഴുതി തള്ളിയതോടെ ഈ ബാധ്യത ഒഴിവായി. പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിന് സാധ്യമായ എല്ലാ വഴികളും ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വൈദ്യുതി കുടിശ്ശിക എഴുതിത്തള്ളിയത് എന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു.

See also  നിലാവിന്റെ തോഴൻ: ഭാഗം 115

Related Articles

Back to top button