Kerala

കാക്കനാട് യുവാവിനെ വെട്ടിപ്പരുക്കേൽപ്പിച്ചു; ആക്രമിക്കും സംഘർഷത്തിൽ വെട്ടേറ്റു

എറണാകുളം കാക്കനാട് രണ്ട് പേർക്ക് വെട്ടേറ്റു. പ്രദീപ്, രഞ്ജിത്ത് എന്നിവർക്കാണ് വെട്ടേറ്റത്. മുൻവൈരാഗ്യത്തെ തുടർന്ന് പ്രദീപ് എന്നയാളെ രഞ്ജിത്തും മൂന്നംഗ സംഘവും ആക്രമിക്കുകയായിരുന്നു. സംഘർഷത്തിനിടെയാണ് രഞ്ജിത്തിനും വെട്ടേറ്റത്

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പ്രദീപിന്റെ കഴുത്തിനാണ് വെട്ടേറ്റത്. ഗുരതരാവസ്ഥയിലുള്ള പ്രദീപ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

രഞ്ജിത്തിനൊപ്പമുള്ളവർക്കായി പോലീസ് പരിശോധന ആരംഭിച്ചിട്ടുണ്ട്. സംഘർഷത്തിൽ വെട്ടേറ്റ രഞ്ജിത്തിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

The post കാക്കനാട് യുവാവിനെ വെട്ടിപ്പരുക്കേൽപ്പിച്ചു; ആക്രമിക്കും സംഘർഷത്തിൽ വെട്ടേറ്റു appeared first on Metro Journal Online.

See also  പിവി അൻവർ പരാതി ഉന്നയിച്ച രീതി ശരിയായില്ല; പറഞ്ഞ കാര്യങ്ങൾ അന്വേഷിക്കും: മന്ത്രി സജി ചെറിയാൻ

Related Articles

Back to top button