Movies

പെണ്‍കുട്ടികള്‍ക്ക് നിക്കര്‍ വാങ്ങിക്കൊടുത്താല്‍ അവര്‍ ലെസ്ബിയന്‍സാകും; വിവാദ പ്രസ്താവനയുമായി വീണ്ടും രജിത് കുമാര്‍

ചെറുപ്പത്തില്‍ പെണ്‍കുട്ടികള്‍ക്ക് നിക്കര്‍ വാങ്ങിക്കൊടുക്കുന്നത് കൊണ്ടാണ് പലരും ലെസ്ബിയന്‍സാകുന്നതെന്ന വിചിത്ര വാദവുമായി മുന്‍ ബിഗ്‌ബോസ് താരവും വിവാദ പ്രസ്താവനകളുടെ തോഴനുമായ രജിത് കുമാര്‍. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രജിത് കുമാറിന്റെ പ്രതികരണം.

മക്കള്‍ നന്നാവണമെങ്കില്‍ മാതാപിതാക്കള്‍ അവരുടെ സ്വഭാവം നന്നാക്കേണ്ടതുണ്ട്. ആത്മാവിന്റെ ഗുണ നിലവാരം അനുസരിച്ച് ഗര്‍ഭപാത്രത്തെ തിരഞ്ഞെടുക്കും. ഗര്‍ഭപാത്രമുള്ള വ്യക്തിയുടെ ക്വാളിറ്റി അനുസരിച്ചുള്ള ഊര്‍ജ്ജമായിരിക്കും കുഞ്ഞിലേക്ക് പ്രവേശിക്കുക. ക്വാളിറ്റി എന്നത് പ്രധാനമാണ്. നമ്മുടെ ആന്തരികമായ ക്വാളിറ്റിയും, അകത്തേക്ക് പ്രവേശിക്കുന്ന ഉര്‍ജ്ജത്തിന്റെ ക്വാളിറ്റിയും. അത് നല്ലതായിരിക്കണമെങ്കില്‍ നമ്മുടെ ചിന്തകളും പ്രവര്‍ത്തികളും ക്വാളിറ്റിയുള്ളതായിരിക്കണം. ഇല്ലെങ്കില്‍ മക്കള്‍ക്ക് ജന്മം നല്‍കാനെ മാതാപിതാക്കള്‍ക്ക് സാധിക്കൂ എന്നാണ് രജിത് കുമാര്‍ പറയുന്നത്.

മാതാപിതാക്കളെ ഗുരുവായൂരമ്പല നടയില്‍ കൊണ്ട് കളയും. മാതാപിതാക്കള്‍ക്ക് വേണ്ടി ജീവിക്കുന്നവരുമുണ്ട്. അതൊക്കെ കുടുംബത്തില്‍ നിന്നും കിട്ടുന്നതാണ്. ആദ്യം പാഠങ്ങള്‍ കുടംബത്തില്‍ നിന്നുമാണ് കിട്ടേണ്ടതാണെന്നാണ് രജിത് കുമാര്‍ പറയുന്നത്. പിന്നാലെയാണ് ബിഗ് ബോസ് താരത്തെക്കുറിച്ചുള്ള പരാമര്‍ശം.

The post പെണ്‍കുട്ടികള്‍ക്ക് നിക്കര്‍ വാങ്ങിക്കൊടുത്താല്‍ അവര്‍ ലെസ്ബിയന്‍സാകും; വിവാദ പ്രസ്താവനയുമായി വീണ്ടും രജിത് കുമാര്‍ appeared first on Metro Journal Online.

See also  45 കോടി ചെലവഴിച്ചു നിര്‍മിച്ച ഹിന്ദി ചിത്രം; കിട്ടിയത് 70,000 രൂപ മാത്രം

Related Articles

Back to top button