Kerala

എംടിയുടെ മരണത്തോടെ സാഹിത്യലോകം കൂടുതൽ ദരിദ്രമായെന്ന് രാഷ്ട്രപതി

എംടിയുടെ മരണത്തോടെ സാഹിത്യലോകം കൂടുതൽ ദരിദ്രമായിരിക്കുന്നുവെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ഗ്രാമീണ ഇന്ത്യ അദ്ദേഹത്തന്റെ രചനകളിൽ സജീവമായി. പ്രധാന സാഹിത്യ അവാർഡുകൾ നൽകി അദ്ദേഹത്തെ ആദരിച്ചു. സിനിമാ മേഖലയ്ക്ക് നിസ്തുലമായ സംഭാവനയാണ് അദ്ദേഹം നൽകിയത്

അദ്ദേഹത്തിന് പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും വായനക്കാർക്കും ആരാധകർക്കും തന്റെ അനുശോചനം അറിയിക്കുന്നതായി രാഷ്ട്രപതി എക്‌സിൽ കുറിച്ചു.

സാഹിത്യത്തിലും സിനിമയിലും നികത്താനാകാത്ത ശൂന്യതയാണ് എംടി വാസുദേവൻ നായരുടെ വിയോഗത്തിലൂടെ സംഭവിച്ചതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അദ്ദേഹത്തിന്റെ കൃതികൾ ഇനിയും തലമുറകളെ പ്രചോദിപ്പിക്കും. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും രാഹുൽ ഗാന്ധി അനുസ്മരിച്ചു

See also  അതൊന്നും സൗജന്യമായിരുന്നില്ല; പ്രളയം മുതല്‍ മുണ്ടക്കൈ ദുരന്തം വരെ നല്‍കിയ എയര്‍ലിഫ്റ്റ് സേവനത്തിന് പണം ആവശ്യപ്പെട്ട് കേന്ദ്രം

Related Articles

Back to top button