Gulf

കുട്ടികള്‍ക്കായി പുതിയ സിം കാര്‍ഡുമായി e&

അബുദാബി: കുട്ടികള്‍ക്കുള്ള പ്രത്യേക കിഡ്‌സ് സിം കാര്‍ഡ് പദ്ധതിയുമായി e& യുഎഇ(പഴയ ഇത്തിസലാത്ത്) രംഗത്ത്. പ്രതിമാസം 49 ദിര്‍ഹം മുതല്‍ 99 ദിര്‍ഹംവരെയുള്ള ഫ്‌ളെക്‌സിബിള്‍ പ്ലാനുകളാണ് ഇതിന് കീഴില്‍ ലഭ്യമാവുക. കുട്ടികളുടെ ഓണ്‍ലൈന്‍ ആക്ടിവിറ്റീസ് രക്ഷിതാക്കള്‍ക്ക് പരിശോധിക്കാന്‍ സാധിക്കുമെന്നതാണ് ഈ സിം കാര്‍ഡിന്റെ ഏറ്റവും വലിയ സവിശേഷത.

ലോക്കല്‍ കോള്‍ മിനുട്ട്‌സിനൊപ്പം ആഴ്ചയില്‍ ഏഴു ദിവസവും 24 മണിക്കൂര്‍ സമയത്തും ഡാറ്റ ലഭ്യമാവുന്ന ഈ സിം കാര്‍ഡില്‍ വിദ്യഭ്യാസപരമായ ഉള്ളടക്കമുള്ളവക്ക് ഫ്രീ ഡാറ്റയും ലഭ്യമാണ്. ഏതെല്ലാം നമ്പറിലേക്കാണ് കുട്ടികള്‍ക്ക് വിളിക്കേണ്ടതെന്ന്് രക്ഷിതാക്കള്‍ക്ക് സെറ്റ് ചെയ്യാനുമാവും. ഒപ്പം കുട്ടികളുടെ ഇന്റെര്‍നെറ്റ് ഉപയോഗം നിയന്ത്രിക്കാനും സാധിക്കുന്ന തരത്തിലുള്ളതാണ് പുതിയ സിം കാര്‍ഡ്.

See also  ഗതാഗത പിഴ ഇളവ് നവംബര്‍ 30 വരെ മാത്രമെന്ന് ഖത്തര്‍

Related Articles

Back to top button