Kerala

ഒരു ദയയും അർഹിക്കുന്നില്ല; പൾസർ സുനിയെ കുറിച്ച് കടുത്ത ഭാഷയിൽ കോടതി

നടിയെ ആക്രമിച്ച കേസിൽ ശിക്ഷാവിധിയിൽ വാദം കേൾക്കുന്നതിനിടെ മറ്റ് പ്രതികൾ കോടതി മുറിയിൽ കരഞ്ഞ് യാചിച്ചെങ്കിലും യാതൊരു ഭാവഭേദവുമില്ലാതെയാണ് പൾസർ സുനി നിന്നത്. മറ്റ് പ്രതികളോട് ഉള്ളതിനേക്കാൾ കടുത്ത ഭാഷയിലാണ് കോടതി സുനിയുടെ വാദത്തിനിടെ പ്രതികരിച്ചത്.

ഈ കേസിനെ ഡൽഹി നിർഭയ കേസുമായി താരതമ്യം ചെയ്യരുതെന്ന് സുനിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ട സമയത്ത് കോടതി നീരസം പ്രകടിപ്പിച്ചു. കുറഞ്ഞ ശിക്ഷ നൽകണമെന്ന അഭിഭാഷകന്റെ ആവശ്യം കോടതി തള്ളി. സുനി ഈ കേസിലെ മറ്റ് പ്രതികളെ പോലെ അല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി

സുനിയല്ലേ കേസിലെ യഥാർഥ പ്രതി. മറ്റ് പ്രതികൾ കൂട്ടുനിന്നവരല്ലേ എന്നും കോടതി ചോദിച്ചു. സുനി ഒരു ദയയും അർഹിക്കുന്നില്ല. ഒരു സ്ത്രീയുടെ അന്തസ്സിന്റെ കാര്യമാണ്. അതിജിവീതയുടെ നിസഹായ അവസ്ഥ മനസിലാക്കണമായിരുന്നുവെന്നും കോടതി പ്രതികരിച്ചു.
 

See also  രാഹുൽ മാങ്കൂട്ടത്തിൽ നാളെ പാലക്കാട് എത്തും; സംരക്ഷണമൊരുക്കുമെന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ

Related Articles

Back to top button