Kerala

മണ്ഡലത്തിൽ സജീവമാകാനൊരുങ്ങി രാഹുൽ മാങ്കൂട്ടത്തിൽ; ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കും

വിവാദങ്ങൾക്കിടെ മണ്ഡലത്തിൽ സജീവമാകാൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഇന്ന് മുതൽ രാഹുൽ മണ്ഡലത്തിലെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്തേക്കുമെന്നാണ് വിവരം. രാഹുലിനെതിരെ പ്രതിഷേധിക്കാൻ ഡിവൈഎഫ്ഐയും ബിജെപിയും പദ്ധതിയിടുന്നുണ്ട്. ഷാഫി പറമ്പിൽ എംപിയ്ക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു നടത്തിയ അധിക്ഷേപത്തിൽ പ്രതിഷേധിച്ച് കോൺഗ്രസും രംഗത്ത് എത്തും.

വിവാദങ്ങൾക്കിടെ 38 ദിവസത്തിന് ശേഷം ബുധനാഴ്ചയാണ് രാഹുൽ പാലക്കാട് മണ്ഡലത്തിലെത്തിയത്. ജില്ലാ, സംസ്ഥാന നേതാക്കളുടെ മൗനാനുവാദത്തോടെയായിരുന്നു മണ്ഡലത്തിലേക്കുള്ള തിരിച്ചുവരവ്. മണ്ഡലത്തിലെ സ്ത്രീകൾ എംഎൽഎയെ സൂക്ഷിക്കണമെന്ന് പറഞ്ഞ് ബിജെപിയും ഡിവൈഎഫ്ഐയും വ്യാപക പ്രതിഷേധം നടത്തിയെങ്കിലും ജനാധിപത്യപരമായ പ്രതിഷേധമെങ്കിൽ നടക്കട്ടേ എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. 

പ്രതിഷേധമുണ്ടായാലും താനിനി മണ്ഡലത്തിൽ തന്നെ കാണുമെന്നും രാഹുൽ പ്രഖ്യാപിച്ചിരുന്നു. ഈ ദിവസങ്ങളിൽ രാഹുൽ തനിക്കെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങൾ നിഷേധിക്കുകയോ അതിന് വിശദീകരണം നൽകുകയോ ചെയ്തിട്ടില്ല. 

See also  അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയത് സ്വർണപ്പാളി തന്നെ; ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴികളിൽ ദുരൂഹത

Related Articles

Back to top button